മൂലമറ്റം: മേലുകാവ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ പാറശേരില്‍ സാജന്‍ സാമുവലിനെ (47) എട്ടംഗസംഘം കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. പിടിയിലായ പ്രതികള്‍ ഒരുമിച്ച് മദ്യപിച്ചശേഷം ഉറങ്ങിപ്പോയ സാജനെ വായില്‍ തുണി തിരുകി കമ്പിക്കു തലയ്ക്കടിച്ചും ശരീരം മുഴുവന്‍ പരുക്കേല്‍പ്പിച്ചുമാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്നു പ്രതികള്‍ പൊലീസിനോടു പറഞ്ഞു. അറസ്റ്റിലായ പ്രതികളുമായി സാജന്‍ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന്‍ ജീവിച്ചിരുന്നാല്‍ തങ്ങളുടെ ജീവനു ഭീഷണിയാണെന്നു പ്രതികള്‍ കരുതിയിരുന്നതായി പൊലീസ് പറയുന്നു. ഇതേതുടര്‍ന്ന് ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തതു ചവിട്ടി തകര്‍ക്കുകയും കൈ വെട്ടിയെടുക്കുകയും ചെയ്ത നിലയിലായിരുന്നു സാജന്റെ മൃതദേഹം. പ്രതികള്‍ മൂലമറ്റം തേക്കിന്‍കൂപ്പിനു സമീപം മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ഏഴു പ്രതികളെയും കാഞ്ഞാര്‍ പൊലീസ് പിടികൂടിയത്. മൂലമറ്റം സ്വദേശികളായ പൊരിയത്തുപറമ്പില്‍ അഖില്‍ രാജു (29), വട്ടമലയില്‍ വി.ജെ. രാഹുല്‍(26), പുത്തന്‍പുരയ്ക്കല്‍ അശ്വിന്‍ കണ്ണന്‍ (23), ആതുപ്പള്ളിയില്‍ ഷാരോണ്‍ ബേബി (22), അരീപ്ലാക്കല്‍ ഷിജു ജോണ്‍സണ്‍ (29), കാവനാല്‍ പുരയിടത്തില്‍ പ്രിന്‍സ് രാജേഷ് (24), പുഴങ്കരയില്‍ മനോജ് രമണന്‍ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആകെ എട്ടു പ്രതികളാണ് കേസിലുള്ളത്. ഒരു പ്രതിയായ അറക്കുളം സ്വദേശി വിഷ്ണു ജയന്‍ ഒളിവിലാണ്. വിഷ്ണു ജയന്‍ കാപ്പ ചുമത്തപ്പെട്ട ആളാണ്. പാലാ ഡിവൈ.എസ്.പിയുടെയും കാഞ്ഞാര്‍ പൊലീസിന്റെയും നേതൃത്വത്തില്‍ മൂലമറ്റത്തും ഇരുമാപ്രയിലും പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളെല്ലാം നിരവധി കഞ്ചാവ് കേസുകളിലും മോക്ഷണക്കേസുകളിലും പ്രതികളാണ്.
കൊലക്കേസ് ഉള്‍പ്പെടെ അനവധി കേസുകളില്‍ പ്രതിയാണ് സാജന്‍.
