തുടര്‍ച്ചയായി ക്ലാസില്‍ വന്നില്ല, അന്വേഷിച്ചെത്തിയ സ്‌കൂള്‍ അധികൃതരോട് പെണ്‍കുട്ടി തുറന്നുപറഞ്ഞു; 3 അധ്യാപകര്‍ പിടിയില്‍

തുടര്‍ച്ചയായി ക്ലാസില്‍ വരാതെയായ കുട്ടിയെ അന്വേഷിച്ച് വീട്ടിലെത്തിയ സ്‌കൂള്‍ അധികൃതരുടെ മുന്നില്‍ പീഡനത്തിനിരയായ വിവരം തുറന്ന് പറഞ്ഞ് 13 കാരി. അധ്യാപകര്‍ തന്നെ പീഡിപ്പിച്ചുവെന്നും അതിന് ശേഷമാണ് സ്‌കൂളിലേക്ക് വരാത്തതെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. തമിഴ് നാട് കൃഷ്ണഗിരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരാണ് പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചത്. വിവരം പൊലീസ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.പിന്നാലെ അവര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കി. അദ്ധ്യാപകരിലൊരാള്‍ പെണ്‍കുട്ടിയെ മുന്‍പ് ബലാത്സംഗം …

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് ചൂട് വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാവിലെ 11 മുതല്‍ വൈകീട്ട് 3 …

പുലിപ്പേടി മാറാതെ കൊളത്തൂര്‍ ഗ്രാമം: എങ്ങും ആശങ്ക, രക്ഷപ്പെട്ട പുലിയുടെ അരയില്‍ കമ്പി കെട്ടിയ പന്നിക്കെണി ഉള്ളതായി സംശയം, കൂടുതല്‍ വനപാലകരെത്തി തിരച്ചില്‍ തുടങ്ങി, മയക്കുവെടി വിദഗ്ധരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വൈകിട്ട്, ഒയോലത്ത് മുള്ളന്‍പന്നിയെ കൊന്നിട്ട നിലയില്‍

കാസര്‍കോട്: കൊളത്തൂര്‍, മടന്തക്കോട്ട് മാളത്തില്‍ കാണപ്പെട്ട പുലി രക്ഷപ്പെട്ടതോടെ നാട് കനത്ത ഭീതിയിലും ആശങ്കയിലും. ബുധനാഴ്ച വൈകുന്നേരത്തോടെ കാണപ്പെട്ട പുലി വ്യാഴാഴ്ച പുലര്‍ച്ചെയാണ് രക്ഷപ്പെട്ടത്. പുലി രക്ഷപ്പെടാതിരിക്കാന്‍ നാട്ടുകാര്‍ മാളത്തിന്റെ കവാടത്തില്‍ കല്ലുകള്‍ വച്ചു അടച്ചിരുന്നു. പുലിയെ മയക്കുവെടി വച്ച് പിടികൂടാനായി ഈ കല്ലുകള്‍ നീക്കിയതിനു തൊട്ടു പിന്നാലെ പുലി ഇറങ്ങിയോടുകയായിരുന്നുവെന്നും മയക്കുവെടി വച്ചുവെങ്കിലും കൊണ്ടില്ലെന്നുമാണ് വനം വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നത്. മാളത്തില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടതോടെ വലിയ ഭീതിയിലാണ് നാട്ടുകാര്‍. കുട്ടികള്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ …

മറയൂരില്‍ ഫയര്‍ലൈന്‍ തെളിക്കുന്നതിനിടെ കാട്ടാന ആക്രമണം; തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മറയൂര്‍ ചമ്പക്കാട്ടില്‍ വിമല്‍( 57) ആണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്ത് ഫയര്‍ ലൈന്‍ ഇടാന്‍ പോയ ആദിവാസി വിഭാഗത്തില്‍ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ഫയര്‍ ലൈന്‍ ഇടാന്‍ കാട്ടില്‍ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറ്റവും പിന്നിലായി പോയ വിമലിനെ, മരത്തിന് പിന്നില്‍ മറഞ്ഞിരുന്ന കാട്ടാന …

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗള്‍ഫില്‍ മരണപ്പെട്ട കൊവ്വല്‍ സ്‌റ്റോര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗള്‍ഫില്‍ മരണപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കൊവ്വല്‍ സ്റ്റോര്‍ സ്വദേശി എന്‍ മധുസൂദനന്‍ (44) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടര്‍ന്നു ഷാര്‍ജയില്‍ വച്ചാണ് മരണം സംഭവിച്ചത്. എന്‍എന്‍ മര്‍ച്ചന്റ് സ്ഥാപന ഉടമ നാരായണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ദീപിക(അത്താവാര്‍). മക്കള്‍: ഋഷി, പ്രതീഷ്മ. സഹോദരങ്ങള്‍: ഉഷ (എല്‍ഐസി ഏജന്റ്), രജനി, ജയശ്രീ(ഗള്‍ഫ്).

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പടന്ന സ്വദേശിയുമായ വികെപി ഹമീദലി ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പടന്നയിലെ മത, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന വികെപി ഹമീദലി ഹാജി(64) അന്തരിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. പടന്ന മൈമ സ്‌കൂള്‍ ചെയര്‍മാന്‍, കാഞ്ഞങ്ങാട് ഐഡിയല്‍ സ്‌കൂള്‍ ചെയര്‍മാന്‍, പടന്ന ജമാ അത്ത് വൈസ് പ്രസിഡന്റ്, പയ്യന്നൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുസ്ലീം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം …

ക്രിസ്തുമസ്-പുതുവത്സര ബംബര്‍; രണ്ടാം സമ്മാനം കുമ്പളയില്‍, ഭാഗ്യവാന്‍ ആര്?

കാസര്‍കോട്: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്- പുതുവത്സര ബംബറിന്റെ രണ്ടാം സമ്മാനം കുമ്പളയില്‍. കുമ്പള ബസ് സ്റ്റാന്റിലെ മഞ്ജുനാഥ സ്വാമി ഏജന്‍സീസില്‍ വിറ്റ എക്‌സ് സി 173582 എന്ന ടിക്കറ്റിനാണ് സമ്മാനം. രാമചന്ദ്രമണിയാണിയാണ് ടിക്കറ്റ് വിറ്റത്. ഭാഗ്യവാന്‍ ആരാണെന്നു വ്യക്തമായിട്ടില്ല.കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ സമയത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചതെന്നു രാമചന്ദ്രമണിയാണി പറഞ്ഞു.

ഒരു ബൈക്കില്‍ അഞ്ചു പേര്‍; മൂന്നു കുട്ടികളടക്കം അഞ്ചുപേര്‍ക്കും ദാരുണാന്ത്യം

ബംഗ്‌ളൂരു: ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചു. സുരപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടിന്തനി ആര്‍ച്ചിനു സമീപത്തുണ്ടായ അപകടത്തിലാണ് അഞ്ചു പേരും മരിച്ചത്. ആഞ്ജനേയന്‍ (35), ഭാര്യ ഗംഗമ്മ (28), മക്കളായ പവിത്ര (അഞ്ച്), രായപ്പ (മൂന്ന്), ആഞ്ജനേയയുടെ സഹോദരിയുടെ മകന്‍ ഹനുമന്ത (ഒന്ന്) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്‍ ഭാഗത്തു നിന്നു എത്തിയ ബസിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തും …

വീണ്ടും ലഹരി വേട്ട; ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു.ഒറീസ സ്വദേശി ജിതു പ്രധാനി(42)നെയാണ് തളിപ്പറമ്പ്, എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ബി തോമസും സംഘവും കുറുമാത്തൂരില്‍ വച്ച് അറസ്റ്റു ചെയ്തത്.മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണ് ഇതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ആറു പ്രതികളെയും അറസ്റ്റു ചെയ്തു. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ അഷ്‌റഫ് മലപ്പട്ടം, രാജേഷ് കെ, പ്രിവന്റീവ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, മുഹമ്മദ് ഹാരിസ്, സിഇഒമാരായ ശ്യാംരാജ്, സുജിത എന്നിവരും ഉണ്ടായിരുന്നു

ഏണിയാര്‍പ്പ് താനം വീട്ടിലെ കൊറപ്പാളു അമ്മ അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, ഏണിയാര്‍പ്പ് താനംവീട്ടിലെ കൊറപ്പാളു അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞാപ്പു വെളിച്ചപ്പാട. മക്കള്‍: മാധവി, കൃഷ്ണന്‍, സുശീല, മോഹിനി, ശാരദ. മരുമക്കള്‍: കൃഷ്ണന്‍, ഹേമാവതി, കൃഷ്ണന്‍ മൊഗ്രാല്‍, സുധാകരന്‍, പരേതനായ നാരായണ ബദിയഡുക്ക. സഹോദരങ്ങള്‍: കുക്ക വെളിച്ചപ്പാടന്‍, ബെളുങ്ക വെളിച്ചപ്പാടന്‍.

ബസ് യാത്രക്കാരിയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് കവര്‍ന്നു; മൂന്ന് സ്ത്രീകള്‍ മഞ്ചേശ്വരത്ത് പിടിയില്‍

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ സ്ത്രീയുടെ മൊബൈല്‍ ഫോണും 8000 രൂപയും അടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ മൂന്നു വനിതകള്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിട്ടുള്ള ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. സമാനരീതിയില്‍ നടത്തിയ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായവരാണ് പൊലീസിന്റെ പിടിയിലായത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാടയിലെ പ്രഭാകരന്റെ ഭാര്യ താരാമണി (59)യുടെ ബാഗാണ് ചൊവ്വാഴ്ച ഉച്ചക്ക് കര്‍ണ്ണാടക …

മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല; കൊളത്തൂരിൽ മാളത്തിൽ കുടുങ്ങിയ  പുലി രക്ഷപ്പെട്ടു, തിരച്ചിൽ തുടരും

കാസര്‍കോട്: കൊളത്തൂരില്‍ മടന്തക്കോട് പാറമടക്കുള്ളിൽ   കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയില്‍ തുടരുന്നു. വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം വ്യാഴാഴ്ച പുലർച്ചെ   മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്.പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം രാവിലെയും   തിരച്ചില്‍ തുടരും. ബുധനാഴ്ച വൈകിട്ടാണ് ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള പാറക്കെട്ടുകൾക്കിടയിലെ മാളത്തിൽ  പുലിയെ കണ്ടെത്തിയത്. മാളത്തിനുള്ളിൽ നിന്നുള്ള …

ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തിനു ഭക്തി നിർഭരമായതുടക്കം; 17 വരെ ആഘോഷപ്പൊലിമ

ചെറുവത്തൂർ: ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം പാട്ടുത്സവത്തിനു ഭക്തിനിർഭരമായ തുടക്കം. ഇന്നുമുതൽ 17 വരെ വിവിധ കലാ സാംസ്കാരിക അനുഷ്ഠാന പരിപാടികളോടെ പാട്ട് ഉത്സവം ആഘോഷിക്കും. പാട്ടുത്സവ നാളുകളിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള തിരുവായുധം എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഫെബ്രുവരി 6 ഒന്നാംപാട്ട് ദിവസം വിവിധ ക്ഷേത്രങ്ങളുടെ വനിത- മാതൃ സമിതി അംഗങ്ങൾ ഒരുക്കുന്ന തിരുവാതിര, കൈകൊട്ടിക്കളി, രണ്ടാംപാട്ട് ദിവസം കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, മൂന്നാം പാട്ടു ദിവസം തൃക്കരിപ്പൂർ മാമ്പഴം മ്യൂസിക് ലവേഴ്സ് …

സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നില്ല; പിതാവിനെ വെട്ടി കൊലപ്പെടുത്തി മെഡിക്കൽ വിദ്യാർഥി, തിരുവനന്തപുരം ജില്ലയിൽ വീണ്ടും കൊലപാതകം

തിരുവനന്തപുരം: വെള്ളറടയിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രജിൽ (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രജിൽ എന്നാണ് വിവരം. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് മകൻ പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ വീടിന്റെ …

നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയ സംഭവം; പ്രതിയെ മണിക്കൂറുകൾക്കകം കർണാടകയിൽ നിന്ന് പിടികൂടി

കാസർകോട്: നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയായ 30 കാരനിൽ നിന്ന് 10 ലക്ഷം തട്ടിയെടുത്ത കർണാടക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക കന്ദാവാര കോളംബെ എന്ന സ്ഥലത്തു താമസിക്കുന്ന അശ്വത്ത് ആചാര്യ(30)യെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്. 2024 നവംബര്‍ മാസത്തിലാണ് പരാതിക്കാരനും അശ്വതും ഫേസ്ബുക്കിലൂടെ പരിചയത്തിലായത്. പിന്നീട് പരസ്പരം ഫോൺ നമ്പറുകൾ കൈമാറുകയും വീഡിയോ കോൾ വഴിയും മെസ്സേജ് വഴിയും ചാറ്റ് നടത്തിയിരുന്നു. അതിനിടയിൽ അശ്വത് സ്ക്രീൻഷോട്ട് വഴി വീഡിയോകളും ചിത്രങ്ങളും ശേഖരിച്ചിരുന്നു. …

കൊളത്തൂർ മടന്തക്കോട് പുലി പാറമടയിലെ മാളത്തിൽ കുടുങ്ങി, കൂടുമായി വനം വകുപ്പ് സ്ഥലത്ത്

കാസർകോട്: കൊളത്തൂർ മടന്തക്കോട് പാറക്കൂട്ടങ്ങൾക്കിടയിലെ മാളത്തിൽ പുലി കുടുങ്ങിയതായുള്ള വിവരത്തെത്തുടർന്ന് വനം വകുപ്പ് അധികൃതർ പുലിയെ പിടികൂടാൻ കൂടുമായി സ്ഥലത്തെത്തി. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ്‌ നാട്ടുകാർ പുലിയെ മാളത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മയക്കു വെടിവെച്ച് പുലിയെ പിടികൂടി കാട്ടിൽ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ഒരാഴ്ചയായി പെർളടക്കം കൊളത്തൂർ ഭാഗത്ത് പുലി ഭീഷണി നിലനിൽക്കുന്നുണ്ട്. മടന്തക്കോടിലെ വി കൃഷ്ണന്റെ റബ്ബർ തോട്ടത്തിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ആണ് പുലി …

കൊല്ലത്തു സി.പി.എം – സി.പി.ഐ ഭിന്നത രൂക്ഷം; സി.പി.ഐ.യുടെ കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയറും രണ്ടു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരും രാജിവച്ചു

കൊല്ലം : ഇടതുമുന്നണി ഭരണത്തിലുള്ള കൊല്ലം കോർപറേഷനിലെ സെപ്യൂട്ടി മേയറും സി.പി.ഐ. പ്രതിനിധിയുമായ മധുവും സി.പി.ഐ.യുടെ രണ്ടു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരും രാജിവച്ചു.കോർപറേഷൻ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ ധാരണയനുസരിച്ചു കോർപറേഷൻ മേയർ സ്ഥാനം ഇരു പാർട്ടികളും പങ്കിട്ടെടുക്കണമായിരുന്നു. ആദ്യ പകുതിയിൽ മേയറായ സി പി എമ്മിലെ പ്രസന്ന ഏണസ്റ്റ് ധാരണ അനുസരിച്ചു ഇന്നു രാജിവയ്ക്കേണ്ടതായിരുന്നു. തുടർന്നു മേയർ സ്ഥാനം സി.പി.ഐ.ക്കു വിട്ടുകൊടുക്കേണ്ടതായിരുന്നുവെങ്കിലും ബുധനാഴ്ച 5 മണിയായിട്ടും അവർ ധാരണ പാലിച്ചില്ല . മാത്രമല്ല, താൻ മേയറായതു ഇടതുമുന്നണി സംസ്ഥാനനേതൃത്വത്തിൻ്റെ തീരുമാനമനുസരിച്ചായിരുന്നെന്നും …

രാഹുല്‍ ദ്രാവിഡിന്റെ കാറില്‍ ഓട്ടോ തട്ടി; ഓട്ടോഡ്രൈവറുമായുള്ള തര്‍ക്കം വൈറല്‍

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിനടുത്തെ തിരക്കേറിയ കണ്ണിംഗ് ഹോം റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ ഡ്രൈവറും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റം വൈറല്‍. ബംഗളൂരു നഗരത്തില്‍ നൂറുകണക്കിന് വാഹനാപകടം ദിവസമുണ്ടാവാറണ്ടെങ്കിലും അത്തരമൊരപകടത്തിന് വമ്പിച്ച വാര്‍ത്താ പ്രാധാന്യമുണ്ടാക്കാത്തതു യാത്രക്കാരെ അമ്പരപ്പിച്ചു. കാര്യമെന്തന്നല്ലേ? കാര്‍ ഓടിച്ചിരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ സമാധാന പ്രിയനായ രാഹുല്‍ ദ്രാവിഡായിരുന്നു. അദ്ദേഹത്തിന്റെ കാറിനെ മറികടക്കാന്‍ ശ്രമിച്ച ഓട്ടോ കാറില്‍ തട്ടി. നിസാര കേടുപാടുണ്ടായിരുന്നു. രാഹുലും ഓട്ടോഡ്രൈറുമായുള്ള വാക്ക് തര്‍ക്കം സ്വതവേ …