സിപിഎം ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ഉജ്വല തുടക്കം; പ്രതിനിധി സമ്മേളനം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മൂന്നുനാള്‍ നീളുന്ന സിപിഎം ജില്ലാസമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ആവേശത്തുടക്കം. 28 രക്തസാക്ഷി സ്മൃതി കുടീരത്തില്‍ നിന്നും ചൊവ്വ രാത്രി എത്തിച്ച ദീപശിഖ, ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ സമ്മേളന നഗരിയിലെ വലിയ ദീപത്തിലേക്ക് പകര്‍ന്നു.
കയ്യൂരില്‍ നിന്നും എത്തിച്ച കൊടിമരത്തില്‍ പൈവളിഗെയില്‍ നിന്നും എത്തിച്ച പതാക മുതിര്‍ന്ന നേതാവ് പി കരുണാകരനും ഉയര്‍ത്തിയതോടെ ജില്ലാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം പിബി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എംഎല്‍എയും എം സുമതിയും അനുസ്മരണ പ്രസംഗം നടത്തി.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണന്‍ എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍, പി കെ ബിജു എന്നിവര്‍ സമ്മേളനത്തില്‍ മുഴുനീളം പങ്കെടുക്കും. ജില്ലയിലെ 27904 പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വെള്ളി വൈകിട്ട് അലമാപ്പള്ളി കേന്ദ്രീകരിച്ച് ചുവപ്പുസേനാ പരേഡുണ്ടാകും. നോര്‍ത്ത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി- കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ അരലക്ഷം പേര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം പിബി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഷിറിയയില്‍ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു; തലയോട്ടിയില്‍ മുറിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി, വിദഗ്ധ പരിശോധനയ്ക്കായി പരിയാരത്തേക്ക് മാറ്റി

You cannot copy content of this page