കണ്ണൂര്‍: പുട്ടുപൊടി നിര്‍മ്മാണ കമ്പനിയിലെ മുന്‍ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കമ്പനി പാര്‍ട്ണറെ പൊലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ്, പടപ്പേങ്ങാട് സ്വദേശി ഓലിയന്റകത്ത് മുഹമ്മദ് ഷഹീദി(37)നെയാണ് തളിപ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. നാടുകാണിയിലെ ഒരു പുട്ടുപൊടി നിര്‍മ്മാണ കമ്പനിയുടെ പാര്‍ട്ണറാണ് പ്രതി. 2021 മുതല്‍ 2023 വരെ ഈ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് പരാതിക്കാരി. കൂടുതല്‍ മെച്ചപ്പെട്ട ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് പ്രലോഭിച്ചു പീഡിപ്പിട്ടുവെന്നാണ് കേസ്.
2021 നവംബര്‍ മാസത്തില്‍ പയ്യാമ്പലത്തെ ഒരു ഹോട്ടലില്‍ എത്തിച്ച് സ്വകാര്യ ഫോട്ടോ പകര്‍ത്തി പീഡിപ്പിക്കുകയും രണ്ടുദിവസം ബലാത്സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു. പിന്നീട് ഇയാള്‍ യുവതിയുടെ ഫോട്ടോകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
