കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 30കാരന്റെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ വിരുതന്‍ പത്തുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നീര്‍ച്ചാല്‍, ഏല്‍ക്കാന സ്വദേശിയായ 30 കാരന്റെ പരാതിയിന്മേല്‍ ദക്ഷിണ കന്നഡ സ്വദേശി അശ്വത് ആചാര്യയ്‌ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.
2024 നവംബര്‍ മാസത്തിലാണ് പരാതിക്കാരനും അശ്വതും ഫേസ്ബുക്കിലൂടെ പരിചയത്തിലായത്. പിന്നീട് പരാതിക്കാരനായ യുവാവ് നഗ്നഫോട്ടോസ് അയച്ചു കൊടുത്തു. പിന്നീട് ഇരുവരും തമ്മിലുള്ള വീഡിയോ ചാറ്റിംഗിനിടയില്‍ റെക്കോര്‍ഡ് ചെയ്തു വച്ചിരുന്ന നഗ്ന വീഡിയോകളും യുവാവ് കൈക്കലാക്കി. അതിനു ശേഷം നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി നവംബര്‍ 26 മുതല്‍ ജനുവരി നാലുവരെയുള്ള തീയതികളിലായി 10,05000 രൂപ കൈക്കലാക്കിയെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
