കോട്ടയം: അമ്മായിഅമ്മയെ പെട്രോളൊഴിച്ചു കൊന്നു. തീവെപ്പിനിടയില്‍ തീ ശരീരത്തിലേക്ക് പടര്‍ന്ന് അക്രമിയും മരിച്ചു. കോട്ടയം, പാലായിലാണ് സംഭവം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നിര്‍മ്മല വീട്ടിനകത്ത് ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ പെട്രോളുമായി എത്തിയ മനോജ് അക്രമം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തീയാളിക്കത്തിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് അക്രമത്തിനു കാരണം. മനോജ് ഇതിനു മുമ്പും ഭാര്യാവീട്ടിലെത്തി അക്രമം നടത്തിയിരുന്നതായി പറയുന്നു.
