വടക്കൻ കേരളത്തിൽ മഴ കനക്കും; കാസർകോട് അടക്കം  ആറ് ജില്ലകളിൽ യെലോ അലർട്ട്, ചുഴലിക്കാറ്റിനും സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുരശ്’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ 4ാം തീയതി വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 …

‘ഭര്‍ത്താവിനോടു സ്നേഹം മാത്രം’; കുറിപ്പെഴുതി യുവതി ജീവനൊടുക്കി

കൊല്ലം : യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇരവിപുരത്ത് ഭരണിക്കാവിലെ അഫ്സലിന്റെ ഭാര്യ സായ(26)യാണ് മരിച്ചത്. വീട്ടിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണമെന്നും ഭര്‍ത്താവിനോടു സ്നേഹം മാത്രമേ ഉള്ളുവെന്നു കുറിപ്പില്‍ പറയുന്നു. പത്തനാപുരത്താണ് സായയുടെ വീട്. വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല. കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്നതടക്കമുള്ള …