തിരുവനന്തപുരം: കുടുംബ വഴക്കിനെത്തുടര്ന്നാണെന്നു പറയുന്നു, ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. വര്‍ക്കല, തറട്ട സ്വദേശിനി സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഷാജനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനിടയില്‍ പ്രകോപിതനായ ഷാജന് ഭാര്യയെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കസ്റ്റഡിയിലായ ഷാജനെ ചോദ്യം ചെയ്തു വരികയാണ്.








