നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

കാസർകോട്: നവംബർ 3 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം ബസ്സുടമകൾ പിൻവലിച്ചു.
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായ നടത്തിയ നിർണായക ചർച്ചയെത്തുടർന്നാണ് സമരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകള്‍ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്കരിക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അതേസമയം ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്തുന്നതിനായി സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ഉടമകള്‍ക്ക് പരാതിയുണ്ട്. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിക്കെതിരെയായിരുന്നു സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page