നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ഖുവ്വത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്‌റസക്കു ഒന്നാം സ്ഥാനം: അനുമോദനങ്ങളും വിരുന്ന് സൽക്കാരവുംനടത്തി

         കാസർകോട്:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖയിൽ കാസർകോട് റെയ്ഞ്ചിൽ ഒന്നാംസ്ഥാനംനേടിയ നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ഖുവ്വത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്‌റസ വിദ്യാർത്ഥികളേയും,ഉസ്താദുമാരേയും ഖുവ്വത്തുൽ ഇസ്ലാം മദ്‌റസ കമ്മിറ്റി അനുമോദിച്ചു.വിരുന്നു സൽക്കാരവും സംഘടിപ്പിച്ചു.പതിനാറ് മദ്റസകളോട് മാറ്റുരച്ച് ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കുകയായിരുന്നു. ജി എസ് അബ്ദുൽ റഹ്മാൻ മദനി ഉദ്ഘാടനം ചെയ്തു.

അബ്ദുൽ ഖാദർ ദാരിമി പ്രാർത്ഥന നടത്തി.മാമു കൊപ്പര,
ഹനീഫ് നെല്ലിക്കുന്ന്,
അഷ്‌റഫ്‌ സി എം ,
ഹനീഫ് ദാരിമി ,
അബൂബക്കർ സിദ്ധീഖ്,ജമാൽ ചക്കിളി,
സുബൈർ പടപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page