റിട്ട. തഹസിൽദാർ ഉപ്പള പെരിങ്ങടിയിലെ പി.എ മൊയ്തീൻ കുഞ്ഞി അന്തരിച്ചു

കാസർകോട്: റിട്ട. തഹസിൽദാർ ഉപ്പള പെരിങ്ങടിയിലെ പി. എ. മൊയ്തീൻ കുഞ്ഞി (79) അന്തരിച്ചു. റവന്യു വകപ്പിലെ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഹോസ്‌ദുർഗ്, കാസർകോട് താലൂക്കുകളിൽ തഹസിൽദാരായും കാസർകോട് കലക്ട്രറ്റിൽ ശിരസ്തദാറായും പ്രവർത്തിച്ചിരുന്നു.ഭാര്യമാർ: പരേതയായ ബീഫാത്തിമ, ഖദീജ ജാസ്മിൻ. മക്കൾ: ഷമീമ , ഖാലിസ, ഇസ്‌മയിൽ, ആയിഷ, ഷരീഫ്, സയീദ് അസർ.മരുമക്കൾ: അബ്ദുൾ ഹമീദ് (മാസ്തിക്കുണ്ട്), ബഷീർ (പട്ള), നസീമ, ബഷീർ (മേനങ്ങോട്), സമീന, സുൽഫത്ത്. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, ഖദീജ, മഹമൂദ്.

നാലുമാസം മുമ്പ് മരത്തിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേൽബാര സ്വദേശി മരിച്ചു

കാസർകോട്: നാലുമാസം മുമ്പ് മരത്തിൽനിന്നു വീണ് പരിക്കേറ്റ് കിടപ്പിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മേൽബാര ഉന്നതിയിലെ സദൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 18ന് ആയിരുന്നു അപകടം. മാങ്ങാട് അരമങ്ങാനത്ത് ജോലിക്കിടെ മര ത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റുന്ന തിനിടെയാണു താഴെവീണു പരിക്കേറ്റത്. സുഷുമ്ന നാഡിക്കാണ്സാരമായ ക്ഷതമേറ്റിരുന്നത്.തുടർന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലേക്ക് വന്നിരുന്നു. രണ്ടുദിവസം മുമ്പ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ: ഉഷ. മക്കൾ: …

വയനാട് മീനങ്ങാടി സ്കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

കല്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം. ഷിവി കൃഷ്ണനെ വടുവഞ്ചാല്‍ സ്കൂളിലേക്ക് സ്ഥലംമാറ്റി. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആരോപണം നേരിട്ട പിടിഎ പ്രസിഡന്‍റിനെ മാറ്റാനും നിര്‍ദേശമുണ്ട്. വിനോദയാത്ര ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് നടപടി. ആര്‍ആര്‍ഡിയിൽ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും പറയുന്നു. സംഭവത്തില്‍ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഹൈദരാബാദ് പഠനയാത്രയ്ക്കിടെ …

‘ഗായകനുമല്ല, കോടീശ്വരനുമല്ല, എന്നെ നന്നായി മനസിലാക്കുന്ന ഒരാൾ’; രണ്ടാം വിവാഹം ഉടനുണ്ടെന്ന് റിമി ടോമി

കൊച്ചി: താൻ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാർത്ത പങ്കുവച്ച് ​ഗായിക റിമി ടോമി. യൂട്യൂബ് ചാനലിലൂടെയാണ് റിമിടോമിയുടെ വെളിപ്പെടുത്തൽ. ജീവിതത്തിലേക്ക് ഒരാൾ ഈ വർഷം കടന്നുവന്നുവെന്നും ആരാണ് എന്താണ് എന്നുള്ള കാര്യങ്ങളെല്ലാം പിന്നീട് പറയാമെന്നുമാണ് റിമി വീഡിയോയിൽ പറയുന്നത്. ഉടൻ തന്നെ വിവാഹമുണ്ടാവുമെന്ന് റിമി പറയുന്നു. ലൈഫിൽ എല്ലാം ഉണ്ടെങ്കിലും കുടുംബം എല്ലാത്തിനും കൂടെയുണ്ടെങ്കിലും പാട്നർ എന്ന വിടവ് നികത്താനാവില്ലെന്നും ഇപ്പോഴാ വിടവ് നികത്താനായി ഒരാൾ എത്തിയെന്നുമാണ് റിമി പറയുന്നത്. വരൻ ഗായകനോ സിനിമാ നടനോ …