കേരളപ്പിറവി: നാട് ശുചീകരിച്ച് സംഘചേതന കുതിരക്കോട്

കാസര്‍കോട്: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംഘചതന കുതിരക്കോട്, ലൈബ്രറി ആന്റ് റീഡിംഗ് റൂം, മൈഭാരത് കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ലീന്‍ കുതിരക്കോട് എന്ന പേരില്‍ ശുചീകരണ യജ്ഞം നടത്തി. ക്ലബ്ബ് പരിസരം, അങ്കണ്‍വാടി, അയ്യപ്പ ഭജന മന്ദിരം തുടങ്ങിയ പൊതു സ്ഥലങ്ങള്‍ ശുചീകരിച്ചു.
പഞ്ചായത്തംഗം കെ സുജാത ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രതീഷ് വളപ്പില്‍ വീട് ആധ്യക്ഷം വഹിച്ചു. കെ രാജേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
ചന്ദ്രാവതി ടീച്ചര്‍, എ ടി രാമചന്ദ്രന്‍, കൃഷ്ണ പ്രിയേഷ്, വി അക്ഷയരാജു, വി. ബാലകൃഷ്ണന്‍, പ്രണവ് നേതൃത്വം നല്‍കി. ട്രഷറര്‍ ടി ദിനേശ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page