കാസര്‍കോട്: കേരള പിറവിയുടെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ തല ആഘോഷ പരിപാടികള്‍ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നു. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ സാക്ഷരതാ മിഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആഘോഷം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.

ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷ് കേരള പിറവി ദിന സന്ദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എഴുത്തുകാരേയും കലാകാരന്മാരെയും ആദരിച്ചു.

പ്രമുഖ എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായി. എഴുത്തുകാരനും ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍, ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ എന്നിവരെ ജില്ലാഭരണകൂടം ആദരിച്ചു. കൂടാതെ യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ.വി രമേഷ്, പ്രമുഖ തെയ്യം കോലധാരി മുകുന്ദന്‍ ഇളംകുറ്റി പെരുമലയന്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

ഹുസൂര്‍ ശിരസ്തദാര്‍ പി നിസാമുദ്ദീന്‍ ഭാഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു
മാധ്യമപ്രവര്‍ത്തകന്‍ വിവി പ്രഭാകരന്‍, രാധാകൃഷ്ണന്‍ ഒളിയത്തടുക്ക, ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടിഎംഎ കരീം എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ന, സത്യനാരായണ തന്ത്രി എന്നിവര്‍ ആദരിക്കുന്നവരെ പരിചയപ്പെടുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എപി നൗഷാദ് നന്ദിയും പറഞ്ഞു. ഭരണഭാഷാവാരാഘോഷത്തിന്റെ ഒരാഴ്ച വിവിധമത്സര പരിപാടികള്‍ സംഘടിപ്പിക്കും.







