കാസർകോട്: സേവന വഴിയിൽ വേറിട്ട മാതൃകയായി പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് .കേരള പിറവി ദിനത്തിൽ കുമ്പളപള്ളി മുതൽ പെരിയങ്ങാനം റേഷൻകട വരെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലും മൂടി കിടന്നിരുന്ന കാട് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെട്ടി മാറ്റി. റോഡരികിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തു.
സെക്രട്ടറി സുധീഷ്, പ്രസിഡൻ്റ് അജേഷ്, പ്രവർത്തകരായ രാധാകൃഷ്ണൻ, മനേഷ് , അജിത്ത്, ഹരിഹരൻ , ജിനീഷ്, സുധീഷ് ബാബു, അതുൽരാജ് തുടങ്ങിയവർ നേതൃത്വം നൽകി.







