കാസർകോട്: കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് വടക്കൻ മേഖലാ കൺവെൻഷൻ പെരിയ കമ്യൂണിറ്റി ഹാളിൽ കെ.നീലകണ്ഠൻഎം.എൽ എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. വി.രാലവൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെകട്ടറി ധന്യ സുരേഷ്,പൂല്ലൂർ പെരിയ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എം.കെ.ബാബു രാജ്, പെരിയ മണ്ഡലം പ്രസിഡണ്ട് രാജൻ അരീക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു പത്മനാഭൻ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ധർമ്മരാജൻ ടി . പി, ജില്ലാ ജനറൽ സെട്ടറിമാരായ ഇ.ടി രവിന്ദ്രൻ, ടി. അബ്ദുള്ള, ഭാസ്‌കരൻ ടി .വി,കെ. ശേഖരൻ,എം.വി തമ്പാൽ, രമേശൻ കല്ലിങ്കാൽ, രാജീവൻ ആനക്കൽസംസാരിച്ചു. ഐ എൻ ടി യുസി ജില്ലാ വൈസ്.പ്രസിഡണ്ട് എം.വി. പത്മനാഭൻ സ്വാഗതവും രാജൻ ആയമ്പാറ നന്ദിയും പറഞ്ഞു.







