കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം ആവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തിൽ ദേശീയവേദി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജനകീയ പ്രതിഷേധമായി

കുമ്പള: 36 ഏക്കറോളം സ്ഥല മുണ്ടായിട്ടും കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ജനകീയ ധർണ്ണയിൽ പ്രതിഷേധം ഇരമ്പി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈകിട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നടന്ന ബഹുജന ധർണ്ണയിൽ റയിൽ വേ സ്റ്റേഷൻ ഗുണ ദോക്താക്കളായകുമ്പളയിലേയും, സമീപപ്രദേശങ്ങളിലെ എട്ടോളം ഗ്രാമപഞ്ചായത്തുകളിലെയും നൂറുകണക്കിനാളുകൾ പങ്കെടുത്തു.ഉന്നത വിദ്യാഭ്യാസം,വിദഗ്ധ ചികിത്സ,വ്യാപാരം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുo എല്ലാവിഭാഗം ജനങ്ങളും ഈ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.ജില്ലയിൽ പ്രധാന വരുമാനമുള്ള സ്റ്റേഷനുകളിൽ ഒന്നുമാണത്.എന്നിട്ടും ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. സ്റ്റേഷന്റെ സ്ഥല ലഭ്യത ഉപയോഗപ്പെടുത്തി കുമ്പളയെ “സാറ്റ്ലൈറ്റ് ”സ്റ്റേഷനായി ഉയർത്തുക,ദീർഘദൂര ട്രെയിലുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിൽ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുക, റിസർവേഷൻ സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയവേദി സായാഹ്ന ജനകീയ ധർണ്ണ സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇക്ബാൽ ഉദ്ഘാടനം ചെയ്തു.ദേശീയ വേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞ്, പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ആർ പ്രശാന്ത് , ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ബൽക്കീസ് , പഞ്ചായത്തംഗം ഫസൽ ,ഹോട്ടൽഉടമാസംഘം കുമ്പള യൂണിറ്റ് ഭാരവാഹികളായ അബ്ദുല്ല താജ്,മമ്മു മുബാറക്,മർച്ചന്റ് യൂത്ത് വിംഗ് സെക്രട്ടറി സവാദ് ,എം മാഹിൻ മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നാസർ ബംബ്രാണ, ടി എം ഷുഹൈബ്,സെഡ് എ മൊഗ്രാൽ,താജുദ്ദീൻ മൊഗ്രാൽ,അഷ്റഫ് ബദരിയാ നഗർ, ഇബ്രാഹിം കുമ്പള,ഹമീദ് കോളിയടുക്കം, ഇക്ബാൽ ഉപ്പള,കെ എം അബ്ബാസ് കുമ്പള,ദേശീയവേദി ഭാരവാഹികളായ കെ പി മുഹമ്മദ് , വിജയകുമാർ,ബി എ മുഹമ്മദ് കുഞ്ഞി,അഷറഫ്,ദേശീയവേദി ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page