നീലേശ്വരം: കെ.എസ്. കെ.ടി.യു. നീലേശ്വരം ഏരിയാ മെമ്പർഷിപ്പ് വിതരണം സംസ്ഥാന ജോ: സെക്രട്ടറി വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. മടിക്കൈ സെന്റർ വില്ലേജിലെ എരിപ്പിൽ നടന്ന പരിപാടിയിൽ എൻ.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.സതീശൻ, പി. സത്യ, കെ.ബാലൻ , സ്മിത കൃഷ്ണൻ, എൻ. രമണൻ, എൻ.കെ.ഭാസ്ക്കരൻ പ്രസംഗിച്ചു. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ഏരിയാ നേതാക്കളായ കൺമണി രാധാകൃഷ്ണൻ, തമ്പാൻ അരമന, കെ.നാരായണൻ, കെ ജിലീഷ്,എം.വി.രാജീവൻ, കെ.രവീന്ദ്രൻ, കാരളി രാമചന്ദ്രൻ, എ ശൈലജ , സി.കുഞ്ഞിക്കണ്ണൻ, കുഞ്ഞു ഗോവിന്ദൻ , സുനിൽ അമ്പാടി,കെ പ്രീത എം കെ, ഉഷ, കെ കാർത്ത്യായനി, വിനോദ് പന്നിത്തടം, ടി. അനീഷ്, എം. ചന്ദ്രൻ നേതൃത്വം നല്കി.
വില്ലേജ്തല ഉദ്ഘാടനം കരിന്തളം വാളൂരിൽ ഏരിയാ സെക്രട്ടറി കെ.സതീശൻ നിർ വഹിച്ചു. മടിക്കൈ ഈസ്റ്റ് കുട്ട്യാനത്ത് പ്രസിഡണ്ട് വി.പ്രകാശനും നീലേശ്വരം പള്ളിക്കരയിൽ ട്രഷറർ കെ.വി.വേണുഗോപാലനും പരപ്പ കുപ്പമാടിൽ എം.വി. രാധയും നീലേശ്വരം പാലക്കാട്ട് മടത്തനാട്ട് രാജനും അമ്പലത്തറ വെസ്റ്റ് ചുള്ളി മൂലയിൽ പി.വി. പത്മിനിയും കിനാനൂർ ചേലക്കാട് പി. സത്യയും ബിരിക്കുളത്ത് വി ശ്രീധരനും നീലേശ്വരം വെസ്റ്റ് ഉച്ചൂളികുതിരിലും അമ്പലത്തറ ഈസ്റ്റിലും കെ. ലെനിൻ പ്രസാദും പേരോൽ ഈസ്റ്റ് പാലാത്തടത്ത് ടി. അനിതയും പേരോൽ കാര്യങ്കോട് ഉഷാ രാജുവും ഉദ്ഘാടനം ചെയ്തു.
കരിന്തളം അണ്ടോളിൽ നടന്ന വിതരണോദ്ഘാടനം എ.ആർ. രാജുവും മടിക്കൈ സൗത്ത് കൂട്ടപ്പുന്നയിൽ കെ.സതീശനും മടിക്കൈ കീക്കാംകോട്ട് ടി ടി ജയശ്രീയും ഉദ്‌ഘാടനം നിർവഹിച്ചു.







