കാസര്‍കോട്: സ്വകാര്യ ആശുപത്രിയില്‍ നഴ്സായ യുവതിയെ വീട്ടിനകത്തെ ജനല്‍ കമ്പിയില്‍ തൂങ്ങി നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍, മൂലക്കണ്ടം ലക്ഷം വീട് കോളനിയിലെ സുധീഷിന്റെ ഭാര്യ സുധിന (31) യാണ് മരിച്ചത്. തൂങ്ങിയ നിലയില്‍ കാണപ്പെട്ട സുധിനയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലിനോക്കുന്ന യുവതി ഏതോമാനസിക വിഷമം മൂലമായിരിക്കാം ജീവനൊടുക്കിയതെന്നു സംശയിക്കുന്നതായി ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







