കാലിച്ചാമരം വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കരിന്തളം: വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യംകോട് യൂണിറ്റ് കാലിച്ചാമരത്ത് ആരംഭിച്ച പുതിയ ഓഫീസും പി. അസീസ് മെമ്മോറിയൽ ഹാളും ഉദ്ഘാടനം ചെയ്തു .
ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബ് ഉസ്മാൻ അധ്യക്ഷതവഹിച്ചു. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ശരീഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ഹാളിന്റെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി കെ.ജി. സജി നിർവഹിച്ചു.

യൂണിറ്റ് സെക്രട്ടറി ടി. സിദ്ദീഖ് , മേഖലാ ചെയർമാൻ കെ.വി. സുരേഷ് കുമാർ ,യൂണിറ്റ് സെക്രട്ടറി വി. രാമചന്ദ്രൻ, വനിതാ വിംഗ് പ്രതിനിധി വി. സുനിത, യൂത്ത് വിംഗ് പ്രസിഡണ്ട് എം.ടി.പി. ഷാജിർ,യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ. അജി,ട്രഷറർ കെ.വി. കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page