കല്യോട്ട് വഴി ബേഡകത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ്; ഫ്ലാഗ് ഓഫ് ഇന്ന്
കാസർകോട്: കാഞ്ഞങ്ങാട് നിന്ന് കല്യോട്ട് വഴി ബേഡകത്തേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നുള്ള നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരമായിരിക്കുകയാണ്. ഗതാഗത വകുപ്പ് സർവീസിന് അനുമതി നൽകി. മലയോര മേഖലയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഇന്ന് ആരംഭിക്കും. കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 9.30നു കെ നീലകണ്ഠൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 9.45ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന ബസ് പെരിയ, കല്യോട്ട്, താന്നിയടി വഴി ബേഡകത്ത് എത്തും. തിരിച്ച് 10.45 ന് ബസ്സ് …
Read more “കല്യോട്ട് വഴി ബേഡകത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ്; ഫ്ലാഗ് ഓഫ് ഇന്ന്”