രണ്ടാം വിവാഹം കഴിഞ്ഞ് 11-ാം നാൾ; യുവതി വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ വിവാഹം കഴിഞ്ഞ് 11-ാം നാൾ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂടിനു സമീപം ‘തണൽ’ വീട്ടിൽ ജിഷ (30)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30ഓടെയാണ് ജിഷയെ വീട്ടിൽ തൂങ്ങിയനിലയിൽ കണ്ടത്.
ജിഷയുടെ ആദ്യ ഭർത്താവ് ശരത്ത് ഒന്നരവർഷം മുമ്പ് വിദേശത്ത് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇവർക്ക് എട്ടും അഞ്ചും വയസ്സുള്ള പെൺമക്കളുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വർക്കല സ്വദേശി അജി നടേശനുമായുള്ള രണ്ടാം വിവാഹം. ജിഷയുടെ വീട്ടുകാർ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. മക്കൾക്കും അജിക്കുമൊപ്പം ജിഷ ഈ വീട്ടിൽതന്നെയാണ് താമസിക്കുന്നത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ്‌ ദിവസങ്ങൾക്കുള്ളിൽ യുവതി മരിച്ചതിൽ ദുരൂഹതയുണ്ടോയെന്ന്‌ അന്വേഷിക്കുകയാണെന്ന്‌ അയിരൂർ പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page