ചെറുവത്തൂര്‍: ജോലിക്ക് പോയി തിരിച്ചുവരാന്‍ വൈകിയതിന് യുവതിയെ ആക്രമിച്ച ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ചന്തേര സ്വദേശിനി നിബിത(40) ആണ് ആക്രമണത്തിനിരയായത്. ഭര്‍ത്താവ് മാണിയാട്ട് സ്വദേശി സുനില്‍കുമാറിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇരുവരും ഓട്ടോയില്‍ വീട്ടിലേക്ക് വരുന്നതിനിടെ ജോലി സമയം കഴിഞ്ഞുവരാന്‍ വൈകി എന്നാരോപിച്ച് കൈകൊണ്ട് മുഖത്തടിച്ച് പരിക്കേല്പിച്ചെന്ന് യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ 28 പവന് ആഭരണങ്ങള്‍ ഭര്‍ത്താവ് വിറ്റതായും പരാതിയിലുണ്ട്. പരിക്കേറ്റ യുവതി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. 2004 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








