കാസർകോട്: സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായി പി വി രാജേന്ദ്രനെ തെരഞ്ഞെടുത്തു. ചട്ടഞ്ചാൽ കൃഷ്ണപിള്ള മന്ദിരത്തിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. നേരത്തെ ഏരിയ സെക്രട്ടറിയായിരുന്ന മധു മുതിയക്കാലിനെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സഹപ്രവർത്തകകൂടിയായ പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന്റെ പേരിലാണ് പാർട്ടി നടപടിയെടുത്തത്.
വെള്ളിയാഴ്ച നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ടി നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, ഇ പത്മാവതി, ജില്ലാകമ്മിറ്റിയംഗം കെ മണികണ്ഠൻ, പി മണിമോഹൻ എന്നിവർ സംസാരിച്ചു.







