22കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
പാലക്കാട്: 22കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ നഗരിപ്പുറം സ്വദേശിനി സരയു ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീടിനുള്ളിലെ കിടപ്പുമുറിയിലാണ് സരയുവിനെ ജനലിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകരായ രവീന്ദ്രന്റെയും ബീനയുടെയും മകളാണ്.