ആരിക്കാടി ടോള്‍ പ്ലാസയ്ക്ക് സമീപം പിക്കപ്പില്‍ കടത്താന്‍ ശ്രമിച്ച 1062 ലിറ്റര്‍ വ്യാജമദ്യം പിടികൂടി; ചട്ടഞ്ചാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള ആരിക്കാടി ടോള്‍ പ്ലാസയ്ക്ക് സമീപം ബൊലേറൊ പിക്കപ്പ് ഇന്‍സുലേറ്റര്‍ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 1062.72 ലിറ്റര്‍ വ്യാജമദ്യം എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബൊലേറൊ പിക്കപ്പ് ഡ്രൈവര്‍ ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശി സിഎച്ച് സലീം(37) അറസ്റ്റിലായി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ആണ് മദ്യക്കടത്ത് പിടികൂടിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടന്ന വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പിക്കപ്പ് വാനിലുള്ളില്‍ 123 കാര്‍ബോര്‍ഡ് ബോക്‌സുകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 180 മില്ലീ ലിറ്ററിന്റെ 5904 ബോട്ടിലുകളാണ് ബോക്‌സിനുള്ളില്‍ കണ്ടെത്തിയത്. കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ കെവി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും പ്രതിയെയും തുടര്‍ നടപടികള്‍ക്കായി കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സികെവി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ എം എം പ്രസാദ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി റീന, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍, ശൈലേഷ് കുമാര്‍, സുധീര്‍ പാറമ്മല്‍, എല്‍ മോഹനകുമാര്‍, വിപിന്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഡിജിത്ത് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page