കാസര്‍കോട്: ബേക്കല്‍ പാലത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പത്തോളം പേര്‍ക്ക് നിസാര പരിക്ക്. ഞായറാഴ്ച്ച പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം നടന്നത്. ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന രാത്രികാല സര്‍വ്വീസ് നടത്തുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന കാറിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാവിലെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി. 10 മണിയോടെ വേറൊരു ബസ് എത്തി മറ്റ് യാത്രക്കാരുമായ എറണാകുളത്തേക്ക് പുറപെട്ടു.







