വെള്ളരിക്കുണ്ട്: കുഴഞ്ഞുവീണ വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശിയായ യുവാവ് മരിച്ചു. പരേതനായ കരിപ്പാടക്കാന്‍ കുഞ്ഞിരാമന്റെയും വത്സമ്മയുടെയും മകന്‍ കെകെ രാജേഷ്(38) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. വെള്ളരിക്കുണ്ട് കക്കയം ദേവി ക്ഷേത്രത്തില്‍ ഓഫീസ് സെക്രട്ടറിയായി ജോലിചെയ്തിരുന്നു. സഹോദരങ്ങള്‍: രമ്യ (ആയന്നൂര്‍), രഞ്ജിനി (കോയിത്തട്ട).







