മയക്കുമരുന്ന് കേസ്: കാസർകോട്ട് രണ്ട് കേസുകളിൽ പ്രതികൾക്ക് കഠിന തടവും പിഴയും

കാസർകോട് : കാസർകോട് ജില്ലിലെ തളങ്കര, തെക്കിൽ പാലം എന്നിവിടങ്ങളിൽ നിന്നു എംഡിഎംഎ പിടികൂടിയ രണ്ട് കേസുകളിലെ പ്രതികൾക്കു കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി (2) ഓരോ വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയും വിധിച്ചു. തളങ്കര കെ.കെ. പുറം, ഫഹീസ് മൻസിലിലെ അധിനൻ , പള്ളിക്കര ബേക്കൽ കല്ലിങ്ങാട്ടെഅമീനുല്ല പി.കെ. (29) എന്നിവരെയാണ് ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ഓരോ വർഷം കഠിന തടവും 20,000 രൂപ വീതം പിഴയും ശിക്ഷിച്ചത് . പിഴ അടച്ചില്ലെങ്കിൽ പ്രതികൾക്കു രണ്ടുമാസം വീതം കൂടുതൽ തടവും വിധിച്ചിട്ടുണ്ട്.2018 നവംബർ 30-ന് തളങ്കര കടവത്ത് നിന്നു 2.21 ഗ്രാം എംഡിഎംഎ യുമായാണ് അധിനൻ കെ. എം (32) പിടിയിലായത്. കാസർകോട് സബ് ഇൻസ്പെക്ടർ അജിത്ത് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ വിദ്യാനഗർ ഇൻസ്പെക്ടർ മനോജ് വി.വി. ആണ്. 2021 ജൂൺ 21-ന് തെക്കിൽ പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 4.30 ഗ്രാം എംഡിഎംഎയുമായാണ് പള്ളിക്കര ബേക്കൽ കല്ലിങ്ങാട്ടെഅമീനുല്ല പി.കെ. (29) പോലീസ് പിടിയിലായത്.ഈ കേസിൽ കുറ്റാരോപിതനായ രണ്ടാം പ്രതി അബൂബക്കർ കെ.എമ്മിനെ (38) കോടതി വെറുതെ വിട്ടു.മേൽപറമ്പ് പോലീസാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ മേൽപറമ്പ് സബ് ഇൻസ്പെക്ടർ എസ്. ബൈജുവും സംഘവുമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മേൽപറമ്പ് ഇൻസ്‌പെക്ടർ ആയിരുന്ന അജിത്കുമാർ പി ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ചന്ദ്ര മോഹനൻ,അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page