ഹാസ: ടിബറ്റില്‍ അനുഭവപ്പെട്ട ശക്തമായ ഭൂമികുലുക്കത്തില്‍ 16 പേര്‍ മരിച്ചു. 76 പേര്‍ക്കു പരിക്കേറ്റു. 12000ത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു.
ചൈന അതിര്‍ത്തിക്കടുത്താണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ബേക്വന്‍ മേഖലയിലെ നഗ്ചുസിറ്റിയുടെ 10 കിലോമീറ്റര്‍ പ്രദേശത്താണ് ഭൂമികുലുക്കത്തിന്റെ ആഘാതം കൂടുതല്‍ അനുഭവപ്പെട്ടത്. ഇന്നലെ രാത്രി പത്തരമണിയോടെയായിരുന്നു അപകടം. ചൈന 50 ദശലക്ഷം യുവാന്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു അനുവദിച്ചു. 30 ദശലക്ഷം യുവാന്‍ കൂടി ഉടന്‍ ടിബറ്റിനു കൈമാറുമെന്നു ചൈന വെളിപ്പെടുത്തിയിട്ടുണ്ട്. 330 വീടുകള്‍ അപകടത്തില്‍ തകര്‍ന്നു.








