ജെറുസലേം: ഒക്ടോബര്‍ 27ന് നടക്കുന്ന ഇസ്രായേല്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ മുന്‍ സൈനിക മേധാവിയും മുന്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെ എട്ടുപേര്‍ രംഗത്ത്. ഇവരെല്ലാം ഗാസയുമായുള്ള ഇസ്രായേലിന്റെ യുദ്ധം നെതന്യാഹു കൈകാര്യം ചെയ്ത രീതിയെ ശക്തമായി വിമര്‍ശിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നെതന്യാഹുവിനെ തെറിപ്പിക്കുക എന്നതാണ് ഇവരുടെയെല്ലാം ലക്ഷ്യം.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലികുഡ് പാര്‍ട്ടി നേതാവാണ്. നെതന്യാഹുവിനെതിരെ മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഗാഡി ഐസണ്‍ കോട്ട് ഇസ്രായേല്‍ സൈനിക മേധാവിയും മുന്‍ പ്രധാനമന്ത്രിയും ആണ്. യാഷര്‍ ആണ് അദ്ദേഹത്തിന്റെ പാര്‍ട്ടി. ഇസ്രായേല്‍ സുരക്ഷ മന്ത്രി ഒഡ്‌സ്മ, യഹൂദിസ്റ്റ് പാര്‍ട്ടി നേതാവ് ഇറ്റാമര്‍ ബെന്‍ഗ്വിര്‍, മത സയണിസ്റ്റ് പാര്‍ട്ടി പ്രതിനിധി ബസലില്‍ സ്‌മോട്രിച്ച്, മുന്‍ പ്രധാനമന്ത്രിമാരായ നഷ്താലി ബെന്നറ്റ്, യാസര്‍ ലാപ്പിഡ്, ഡെമോക്രാറ്റ് ഇയര്‍ ഗോളന്‍, ഇസ്രായേല്‍ ബൈക്ക് റ്റെനു പാര്‍ട്ടി പ്രതിനിധി അവിഗ് ഡോര്‍ ലിബര്‍മാന്‍ എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റു പ്രമുഖര്‍. നാലു വര്‍ഷത്തില്‍ ആദ്യത്തേതും 2023 ഒക്ടോബറില്‍ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ആദ്യത്തെയും തിരഞ്ഞെടുപ്പ് എന്ന പ്രാധാന്യവും ഈ തിരഞ്ഞെടുപ്പിന് ഉണ്ട്. അതുകൊണ്ട് മത്സരം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പ്രത്യേകിച്ച് നെതന്യാഹുവിനും പരമപ്രധാനമാണ്. അതിന്റെ ചൂടും വാശിയും പ്രചരണ രംഗത്തും നിറഞ്ഞു നില്‍ക്കുന്നു. ഇസ്രായേലും ഗാസയും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ 74000 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസ ആരോപിക്കുന്നു. മറ്റു രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് ഇസ്രായേല്‍ തെരഞ്ഞെടുപ്പിനുള്ള പ്രധാന സവിശേഷത അവിടെ സ്ഥാനാര്‍ത്ഥികള്‍ക്കല്ല മറിച്ച് പാര്‍ട്ടികള്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് എന്നതാണ്.
ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ 3.25 ശതമാനം വോട്ട് ലഭിക്കുന്ന പാര്‍ട്ടിക്കേ സെനറ്റില്‍ പ്രാധിനിധ്യം ലഭിക്കൂ. ഇസ്രായേലില്‍ ആകെ 120 സെനറ്റ് അംഗങ്ങളാണുണ്ടാവുക. ഭൂരിപക്ഷത്തിനു 61 സീറ്റ് ലഭിക്കണം. എന്നാല്‍ ഇത്രകാലമായിട്ടും ഒരു പാര്‍ട്ടിക്ക് ഇസ്രായേലില്‍ ഒറ്റക്കു ഭൂരിപക്ഷം ലഭിച്ചിട്ടില്ല. എല്ലാ സര്‍ക്കാരുകളും കൂട്ടു കക്ഷി സര്‍ക്കാരുകളായിരുന്നു. ദേശീയ വോട്ടുകളില്‍ ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന വോട്ടിന്റെ ശതമാനത്തിനനുപാതമായാണ് സെനറ്റില്‍ സീറ്റ് ലഭിക്കുക. 30 ശതമാനം വോട്ടു നേടുന്ന പാര്‍ട്ടിക്ക് 30 ശതമാനം സീറ്റ് ലഭിക്കും. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ 3.25 ശതമാനം വോട്ട് ലഭിക്കാത്ത പാര്‍ട്ടിക്കു സെനറ്റ് അംഗത്വം ലഭിക്കില്ല. ഇസ്രായേല്‍ തിരഞ്ഞെടുപ്പു ഫലം ലോകം ഉറ്റു നോക്കുന്നുണ്ട്.








