‘വിജയന്‍ മാഷും കുട്ട്യോളും’ കുട്ടികള്‍ക്ക് പുത്തന്‍ അനുഭവം

മൊഗ്രാല്‍:’വിജയന്‍ മാഷും കുട്ട്യോളും’ എവര്‍ഷൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. അധ്യാപകനും ഗായകനുമായ പ്രശസ്ത മോട്ടിവേറ്റര്‍ വിജയന്‍ ശങ്കരംപാടി പരിപാടിയില്‍ കുട്ടികളുമായി സംവദിച്ചു.
കുട്ടികളില്‍ പഠനത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ ദിശാബോധം നല്‍കുക, അവരുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിജ്ഞാനപ്രദവും രസകരവുമായ അവതരണത്തിലൂടെ വിജയന്‍ മാഷ് കയ്യടി നേടി. പരിപാടി കുട്ടികള്‍ക്ക് പുതിയ അറിവുകളും പ്രചോദനവും പകര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page