ബേക്കൽ സബ് ജില്ലാ സ്കൂൾ കലോത്സവം നെല്ലച്ഛന്റെ സ്‌മരണയിൽ; വേദികൾക്ക് നെല്ലിന്റെ പൂമണം

കാസർകോട്: നവംബർ 3, 4,5,6 തീയ്യതികളിൽ തച്ചങ്ങാട് ഗവ.സ്കൂളിൽ നടക്കുന്ന ബേക്കൽ സബ് ജില്ലാ സ്കൂൾ കലോത്സവ വേദികൾക്ക് പേരിട്ടു. കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന പത്മശ്രീ ചെറുവയൽരാമനോടുള്ള ആദര സൂചകമായി വിവിധ നെൽ വിത്തുകളുടെ പേരാണ് വേദികൾക്ക് നൽകിയത്. കേരളത്തിൽ ഇതാദ്യമായാണ് ഇത്തരം പേര് സ്കൂൾ കലോത്സവ വേദികൾക്ക് നൽകുന്നത്. സ്വർണമുഖി, രാജമുഖി, നഗരി, പൂത്താടി, കുങ്കുമ ശാലി, ചിറ്റേനി, കുറുവാലി, കനലി, ചോമാല, പൊന്നാര്യൻ, കനകം എന്നീ പേരുകളാണ് വേദികൾക്ക് നൽകിയത്. പേരുകളുടെ പ്രഖ്യാപനം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറിയും കാസർകോട് നാർക്കോട്ടിക് സെൽ ഡി വൈ .എസ്. പി യുമായ ഡോ.വി.ബാലകൃഷ്ണൻ നിർവഹിച്ചു. അനിൽകുമാർ കെ ടി അധ്യക്ഷത വഹിച്ചു. സജിത കെ എം , മധുസൂദനൻ.ടി ,സുകുമാരൻ വി.വി, വേണു പനയാൽ, നീലമന ശങ്കരൻ , ഷൈജ ടി, ബവിത സന്തോഷ് സംസാരിച്ചു. ചന്ദ്രൻ തച്ചങ്ങാട് സ്വാഗതവും പ്രേമചന്ദ്രൻ. കെ നന്ദിയുംപറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page