ചൗക്കി മജലിലെ കമല അന്തരിച്ചു

കാസര്‍കോട്: ചൗക്കി മജലിലെ പരേതനായ നാരായണന്റെ ഭാര്യ കമല (85) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍ (റിട്ട. സി പി സി ആര്‍ ഐ), ചന്ദ്രാവതി അറന്തോട്, ശശികല മുളിയാര്‍, പത്മാവതി ബന്തിയോട്, സദാനന്ദ, പത്മനാഭ, ജലജ മഞ്ചേശ്വരം, പരേതനായ വിജയന്‍. മരുമക്കള്‍: ലളിത, ആനന്ദ അറന്തോട്, സോമയ്യ മുളിയാര്‍, സാവിത്രി, നാരായണ ബന്തിയോട്, രാജേശ്വരി, ശശികല, സദാനന്ദ മഞ്ചേശ്വരം. സഹോദരങ്ങള്‍: ഗിരിജ അണങ്കൂര്‍, പരേതനായ ബാബു കുട്ടിയാനം.

കര്‍ണ്ണാടക പുത്തൂര്‍ സ്വദേശി അഡൂരില്‍ തൂങ്ങി മരിച്ച നിലയില്‍

അഡൂര്‍: അഡൂര്‍ ബളക്കിലയില്‍ കര്‍ണ്ണാടക പുത്തൂര്‍ കെദില സ്വദേശി രുഗ്മയ്യയെ (46) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കൂലിപ്പണിക്കാരനാണ്. താമസസ്ഥലത്തിനടുത്താണ് മൃതദേഹം കാണപ്പെട്ടത്.ഭാര്യ: ഭവാനി. മക്കള്‍: ശരത്, ഭരത്. ആദൂര്‍ പൊലീസ് കേസെടുത്തു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ന്യൂദെല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഡല്‍ഹി, സജഫ്ഗഡില്‍ താമസക്കാരനായ രാംജി ലാലിന്റെ ഭാര്യ കമലേഷ് (50) മകള്‍ മോണിക്ക (29), മകന്‍ കേശവ് (25), മരുമകള്‍ സോനകം (24) എന്നിവരാണ് മരിച്ചത്. മോണിക്കയുടെ മകള്‍ ദിയ (4), കേശവിന്റെ മകള്‍ യുവാന്‍ഷ് എന്നിവര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നാലുപേര്‍ മരണപ്പെടുകയായിരുന്നു. മാതാപിതാക്കളെ കാണാന്‍ എത്തിയപ്പോഴാണ് മോണിക്കയും മകളും അപകടത്തില്‍പ്പെട്ടത്.

പയ്യന്നൂരില്‍ യുവാക്കള്‍ തമ്മില്‍ കയ്യാങ്കളി; കുത്തേറ്റ ഒരാളുടെ നില ഗുരുതരം

പയ്യന്നൂര്‍: മദ്യലഹരിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും കത്തിക്കുത്തില്‍ കലാശിച്ചു. ഗുരുതരമായി കുത്തേറ്റ ബാപ്പിന്‍ സര്‍ദാരി(36) എന്നയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയാണ് ഇയാള്‍.ഇന്നലെ (ഞായര്‍) രാത്രി 11.30 മണിയോടെ കൊറ്റി മേല്‍പ്പാലത്തിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെയാണ് സംഭവത്തിന്റെ തുടക്കം. വാക്കേറ്റം മൂത്തതോടെ കയ്യാങ്കളി തുടങ്ങി. ഇതിനിടയിലാണ് ബാപ്പിന്‍ സര്‍ദാറിന് കുത്തേറ്റത്. സംഭവവുമായയി ബന്ധപ്പെട്ട് മൂന്നു പേരെ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

‘ഓപ്പറേഷന്‍ സ്പാ’: പെണ്‍കുട്ടികളെ ചൂഷണം ചെയ്താല്‍ കര്‍ശന നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; കാസര്‍കോട് ജില്ലയിലെ സ്പാകളിലും പൊലീസ് റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാ കേന്ദ്രങ്ങൾക്കെതിരെ പൊലീസ് ‘ഓപ്പറേഷന്‍ സ്പാ’ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലൈസന്‍സില്ലാത്ത മുഴുവന്‍ സ്പാകളും പൂട്ടിക്കും. സ്പാകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. സ്പാകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും പെണ്‍കുട്ടികളെ എത്തിച്ച് ജോലി ചെയ്യിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ആള്‍ക്കാരെ സാമ്പത്തികമായി കബളിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതായും …

നട തള്ളിയാല്‍ നടുവൊടിക്കും

‘മനോഹര ചരിത്രപ്പിറവി’ -സംസ്ഥാന ഭരണം കൈയാളുന്ന കക്ഷികളുടെ നിയമസഭാ പ്രതിനിധികള്‍ വാഴ്ത്തി. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്ത ഗ്യാരന്റികളില്‍ ഒരെണ്ണം കൂടി യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരക്ഷണ കേന്ദ്രം ഒരുക്കുന്നതിന് സംവിധാനം. അതിനായി ഒരു വകുപ്പ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്, മുതിര്‍ന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്‍- നിയമസഭയില്‍ ചൊവ്വാഴ്ച അവതരിപ്പിക്കും എന്ന് തിങ്കളാഴ്ച (131026) പത്ര ദ്വാരാ അറിയിച്ചിരുന്നു. ബില്ലിലെ പ്രധാന വ്യവസ്ഥകളുടെ വിവരങ്ങളും. ഓരോ സംരക്ഷണ കേന്ദ്രത്തിലും അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ …

ബേക്കല്‍ സബ് ജില്ലാ സ്‌കൂള്‍ കലോത്സവം: ‘വരയോരം’ ശ്രദ്ധേയമായി

കാസര്‍കോട്: ബേക്കല്‍ ഉപജില്ലാ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച ‘വരയോരം’ ചിത്രരചന ശ്രദ്ധേയമായി.പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതിര്‍ന്നവരുമായ കലാകാരന്മാര്‍ പങ്കെടുത്തു.സത്യന്‍ ലിപി, ചന്ദ്രന്‍ തച്ചങ്ങാട്, സജിതകെ എം, വി വി സുകുമാരന്‍, വേണു പനയാല്‍, ബാബു, വികെ ഗോപാലന്‍, ബവിത സന്തോഷ്, കെ.പ്രേമചന്ദ്രന്‍ നേതൃത്വം നല്‍കി.

ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് എവിടെ?; ഉത്തരം കണ്ടെത്താനാവാതെ പൊലീസും കുടുംബവും

കാസര്‍കോട്: ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന്‌ പോയതിന് ശേഷം കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല. കുമ്പള, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടനാട് ,ശാന്തി നിലയം ക്വാര്‍ട്ടേഴ്‌സിലെ എകെ സന്തോഷി (28)നെയാണ് കാണാതായത്. ജൂണ്‍ 13ന് രാവിലെ ഏഴു മണിക്ക് മംഗ്‌ളൂരു, തെക്കോട്ടു പണിക്കു പോകുന്നുവെന്ന് പറഞ്ഞാണ് സന്തോഷ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാൽ തിരിച്ചെത്തിയില്ല.വീട്ടുകാര്‍ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സഹോദരനെ കാണാനില്ലെന്നു കാണിച്ച് സഹോദരി സെപ്തംബര്‍ 23ന് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് …

ബേക്കലില്‍ ട്രെയിനിനു നേരെ കല്ലേറ്; എ.സി കമ്പാര്‍ട്ട്‌മെന്റിന്റെ ചില്ലു തകർന്നു

കാസര്‍കോട്: ബേക്കലില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്. രാത്രി ഏഴു മണിയോടെ ബേക്കല്‍ കോട്ടക്ക് സമീപത്താണ് സംഭവം. കോഴിക്കോട് നിന്ന് ബംഗ്‌ളൂരുവിലേക്ക് പോകുകയായിരുന്നട്രെയിനിനു നേരെ കല്ലേറുണ്ടായത്. ട്രെയിന്‍ ബേക്കല്‍ കോട്ടക്കുന്നിനു സമീപത്തു എത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നു. കല്ലു വീണ് എ.സി കമ്പാര്‍ട്ട്‌മെന്റിന്റെ ചില്ലു പൊട്ടി. എന്നാല്‍ യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ (ഞായര്‍) രാത്രി ഏഴു മണിയോടെയാണ് സംഭവം. കല്ലേറ് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ബേഡകം, കാലിച്ചാമരം കരുണാകരന്‍ അന്തരിച്ചു

കാസര്‍കോട്: ബേഡകം, കാലിച്ചാമരത്തെ കരുണാകരന്‍(64) അന്തരിച്ചു. മുന്‍ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: വേണുഗോപാല്‍ (മെഡിക്കല്‍ റെപ്പ്), വീണ. മരുമക്കള്‍: രേഷ്മ, രാമകൃഷ്ണന്‍(ഉദുമ).സഹോദരങ്ങള്‍: കോരന്‍, കുഞ്ഞികൃഷ്ണന്‍, രോഹിണി, കുഞ്ഞമ്മ.

ബദിയടുക്ക വികസനക്കുതിപ്പിൽ; ബസ് ടെർമിനലിൽ കിതപ്പ്

ബദിയടുക്ക: ജില്ലയിലെ തിരക്കേറിയ ടൗണുകളിൽ ഒന്നായ ബദിയടുക്കയിൽ സൗകര്യപ്രദമായ ബസ്റ്റാൻഡ് ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ദിവസം നൂറോളം സ്വകാര്യ ബസുകളും, കെഎസ്ആർടിസിയും ഇവിടെ സർവീസ് നടത്തുന്നുണ്ട്. നിലവിലെ ബസ്റ്റാൻറ് ബസ്സുകളെ ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. സ്ഥല പരിമിതി മൂലം ഇടുങ്ങിയതാണ്ബസ് സ്റ്റാൻഡ്. കുമ്പള- ബദിയടുക്ക- മുള്ളേരിയ(സുള്ള്യ റൂട്ട്)ചെർക്കള- കല്ലടുക്ക(പുത്തൂർ റൂട്ട്) എന്നീ രണ്ട് പ്രധാന അന്തർ സംസ്ഥാന പാതകൾ കടന്നുപോകുന്ന കേന്ദ്രമാണ് ബദിയടുക്ക. കാസർകോട് ജില്ലയിലെയും, കർണാടകയിലെയും വിവിധ ഭാഗങ്ങളിൽ നിന്നായാലും ബദിയടുക്കയിൽ എത്തിച്ചേരാൻ സാധിക്കുന്നുവെ ന്നതാണ് ഈ …

പന്നിയങ്കരയിലെ മയക്കുമരുന്ന് വേട്ട; മുഖ്യപ്രതികളായ സാഹിലയും മുഹമ്മദ് ഫൈസലും അറസ്റ്റില്‍

കോഴിക്കോട്: പന്നിയങ്കരയില്‍ വില്‍പ്പനക്കായി എത്തിച്ച 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍, ആറ്റപ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈസല്‍ (36), കൊല്ലം കോട്ടുക്കല്‍ മഞ്ഞപ്പാറയിലെ സാഹില (29) എന്നിവരെയാണ് ബംഗ്‌ളൂരുവില്‍ വച്ച് പന്നിയങ്കര പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഒളവണ്ണയിലെ നവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫൈസലും സാഹിലയുമാണ് തനിക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നതെന്നു നവാസ് പൊലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ബംഗ്‌ളൂരുവില്‍ …

പെരുങ്കളിയാട്ട വളണ്ടിയർമാർക്ക് ട്രോമാകെയർ പരിശീലനം

പാലക്കുന്ന്: കരിപ്പൊടി മുച്ചിലോടു ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവ വളണ്ടീയർമാർക്ക് ട്രോമാകെയർ പരിശീലനം സംഘടിപ്പിച്ചു. വളണ്ടിയർ കമ്മിറ്റിയും സോഷ്യൽ മീഡിയ കമ്മിറ്റിയും സംയുക്തമായി ട്രാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനം മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ടി ഉത്തംദാസ് ഉൽഘാടനം ചെയ്തു. എം വി ഐ വിജയൻ എം, ബിഎൽ എസ് ട്രയിനർ രഞ്ജീവ് കുറുപ്പ്, ജേസീസ് രാജ്യാന്തര പരിശീലകൻ വി വേണുഗോപാലൻക്ലാസെടുത്തു. ട്രാക്ക് പ്രസിഡന്റ് എം കെ രാധാകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. വർക്കിംഗ് ചെയർമാൻമാരായ അമ്പു ഞെക്ലി, രഘുനാഥൻ …

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

പുത്തൂർ: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കർണാടക പുത്തൂർ മുക്രംപടി സ്വദേശിനി മമത (40) ആണ് മരിച്ചത്. പുത്തൂർ പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ അസിസ്റ്റന്റായിരുന്നു. കഴിഞ്ഞ ദിവസമാണ് മണി-മൈസൂർ ഹൈവേയിലെ മുക്രംപടിയിൽ അപകടം നടന്നത്. ജോലി കഴിഞ്ഞ് മമത വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. വീട്ടിലേക്ക് പോകാൻ വലത്തേക്ക് തിരിയുമ്പോൾ, എതിർദിശയിൽ നിന്ന് വന്ന ഒരു ഓട്ടോ അവരുടെ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മമതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ …

പള്ളിയിൽ കുർബാനയ്ക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

ക്വിറ്റോ: പള്ളിയിൽ കുർബാനയ്ക്കിടെ കൂറ്റൻ കുരിശ് തകർന്നുവീണ് വൈ​ദികന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വയാക്വിൽ നഗരത്തിലുള്ള ‘ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ്’ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം. സഭയിലെ റെഡംപ്റ്ററിസ്റ്റ് സന്യാസ വിഭാഗത്തിലെ അംഗവും പള്ളി വികാരിയുമായ ഫാദർ പട്രീഷ്യോ ആൽഫ്രഡോ സാഞ്ചേസ് മോലിനാരിയാണ് മരിച്ചത്.ചുമരിൽ ഉറപ്പിച്ചിരുന്ന കൂറ്റൻ തടി കുരിശ് വൈദികന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഇതിന്റെ ​​ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ശനിയാഴ്ച നടന്ന തിരുക്കർമ്മങ്ങൾ സോഷ്യൽ മീഡിയ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രാർഥനാ ചടങ്ങുകൾ തുടങ്ങി …

നീലേശ്വരം പള്ളിക്കരയിലെ കാറപകടത്തിൽ പരിക്കേറ്റ പൊവ്വൽ സ്വദേശി മരിച്ചു

കാസർകോട്: നീലേശ്വരം പള്ളിക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പൊവ്വൽ സ്വദേശി മരിച്ചു. നെല്ലിക്കാടിലെ ഷാഫി കോളങ്കോടാ(50)ണ് മരിച്ചത്. നാല് ദിവസം മുമ്പാണ് പള്ളിക്കരയിൽ അപകടം നടന്നത്. ഷാഫി സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാഫി മംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച മരണപ്പെട്ടു. ഫൗസിയയാണ് ഭാര്യ. മക്കൾ: ഫാസിൽ റഹ്മാൻ, ഷിഫാറത്ത്. സഹോദരങ്ങൾ: ഫസീല, സുഹ്റ, ഖൈറുന്നീസ.