പയ്യന്നൂര്‍: മദ്യലഹരിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും കത്തിക്കുത്തില്‍ കലാശിച്ചു. ഗുരുതരമായി കുത്തേറ്റ ബാപ്പിന് സര്‍ദാരി(36) എന്നയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയാണ് ഇയാള്‍.
ഇന്നലെ (ഞായര്‍) രാത്രി 11.30 മണിയോടെ കൊറ്റി മേല്‍പ്പാലത്തിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെയാണ് സംഭവത്തിന്റെ തുടക്കം. വാക്കേറ്റം മൂത്തതോടെ കയ്യാങ്കളി തുടങ്ങി. ഇതിനിടയിലാണ് ബാപ്പിന് സര്‍ദാറിന് കുത്തേറ്റത്. സംഭവവുമായയി ബന്ധപ്പെട്ട് മൂന്നു പേരെ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.







