ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

പുത്തൂർ: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കർണാടക പുത്തൂർ മുക്രംപടി സ്വദേശിനി മമത (40) ആണ് മരിച്ചത്. പുത്തൂർ പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ അസിസ്റ്റന്റായിരുന്നു. കഴിഞ്ഞ ദിവസമാണ് മണി-മൈസൂർ ഹൈവേയിലെ മുക്രംപടിയിൽ അപകടം നടന്നത്. ജോലി കഴിഞ്ഞ് മമത വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. വീട്ടിലേക്ക് പോകാൻ വലത്തേക്ക് തിരിയുമ്പോൾ, എതിർദിശയിൽ നിന്ന് വന്ന ഒരു ഓട്ടോ അവരുടെ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മമതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ പുത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവർ ഐസക്കിനും പരിക്കേറ്റു. പുത്തൂർ ട്രാഫിക് പൊലീസ് കേസെടുത്തു. പുത്തൂർ കെഎസ്ആർടിസി ഡിപ്പോയിൽ ട്രാഫിക് കൺട്രോളറാണ് മമതയുടെ ഭർത്താവ് സീതാരാമൻ. രണ്ടു കുട്ടികളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page