കാസര്‍കോട്: ബേക്കലില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്. രാത്രി ഏഴു മണിയോടെ ബേക്കല്‍ കോട്ടക്ക് സമീപത്താണ് സംഭവം. കോഴിക്കോട് നിന്ന് ബംഗ്ളൂരുവിലേക്ക് പോകുകയായിരുന്നട്രെയിനിനു നേരെ കല്ലേറുണ്ടായത്. ട്രെയിന്‍ ബേക്കല്‍ കോട്ടക്കുന്നിനു സമീപത്തു എത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നു. കല്ലു വീണ് എ.സി കമ്പാര്‍ട്ട്മെന്റിന്റെ ചില്ലു പൊട്ടി. എന്നാല്‍ യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ (ഞായര്‍) രാത്രി ഏഴു മണിയോടെയാണ് സംഭവം. കല്ലേറ് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.







