കാസര്‍കോട്: ബേക്കല്‍ ഉപജില്ലാ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച ‘വരയോരം’ ചിത്രരചന ശ്രദ്ധേയമായി.
പ്രശസ്ത ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതിര്‍ന്നവരുമായ കലാകാരന്മാര് പങ്കെടുത്തു.സത്യന് ലിപി, ചന്ദ്രന് തച്ചങ്ങാട്, സജിതകെ എം, വി വി സുകുമാരന്‍, വേണു പനയാല്‍, ബാബു, വികെ ഗോപാലന്, ബവിത സന്തോഷ്, കെ.പ്രേമചന്ദ്രന് നേതൃത്വം നല്കി.







