പാലക്കുന്ന്: കരിപ്പൊടി മുച്ചിലോടു ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവ വളണ്ടീയർമാർക്ക് ട്രോമാകെയർ പരിശീലനം സംഘടിപ്പിച്ചു. വളണ്ടിയർ കമ്മിറ്റിയും സോഷ്യൽ മീഡിയ കമ്മിറ്റിയും സംയുക്തമായി ട്രാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനം മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ടി ഉത്തംദാസ് ഉൽഘാടനം ചെയ്തു. എം വി ഐ വിജയൻ എം, ബിഎൽ എസ് ട്രയിനർ രഞ്ജീവ് കുറുപ്പ്, ജേസീസ് രാജ്യാന്തര പരിശീലകൻ വി വേണുഗോപാലൻ
ക്ലാസെടുത്തു. ട്രാക്ക് പ്രസിഡന്റ് എം കെ രാധാകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. വർക്കിംഗ് ചെയർമാൻമാരായ അമ്പു ഞെക്ലി, രഘുനാഥൻ കെ വി, ജനറൽ കൺവീനർ കൃഷ്ണൻ, ട്രഷറർ തമ്പാൻ ചേടിക്കുന്ന്, വാർഡ് മെമ്പർ വിജയലക്ഷ്മി, കൺവീനർ മനോജ് കരിപ്പോടി, ഹരീഷ് പാലക്കുന്ന് പ്രസംഗിച്ചു.
നൂറോളം വളണ്ടിയർമാർ പങ്കെടുത്ത പരിശീലനപരിപാടിയിൽ ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ്,വിനോദ് കുമാർ,അശോകൻ, വിദ്യടീച്ചർ, പി ഭാർഗവൻ, മെഹ്മൂദ് ഇബ്രാഹിം, മുഹമ്മദ് സാലിം ബേക്കൽ ,സിനി ജെയ്സൺ, ശിവപ്രസാദ് വി വി നേതൃത്യം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് വളണ്ടിയർ കാർഡുകൾ നൽകി.







