പന്നിയങ്കരയിലെ മയക്കുമരുന്ന് വേട്ട; മുഖ്യപ്രതികളായ സാഹിലയും മുഹമ്മദ് ഫൈസലും അറസ്റ്റില്‍

കോഴിക്കോട്: പന്നിയങ്കരയില്‍ വില്‍പ്പനക്കായി എത്തിച്ച 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍, ആറ്റപ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈസല്‍ (36), കൊല്ലം കോട്ടുക്കല്‍ മഞ്ഞപ്പാറയിലെ സാഹില (29) എന്നിവരെയാണ് ബംഗ്‌ളൂരുവില്‍ വച്ച് പന്നിയങ്കര പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഒളവണ്ണയിലെ നവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫൈസലും സാഹിലയുമാണ് തനിക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നതെന്നു നവാസ് പൊലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ബംഗ്‌ളൂരുവില്‍ പിടിയിലായത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page