ന്യൂദെല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഡല്‍ഹി, സജഫ്ഗഡില് താമസക്കാരനായ രാംജി ലാലിന്റെ ഭാര്യ കമലേഷ് (50) മകള്‍ മോണിക്ക (29), മകന് കേശവ് (25), മരുമകള്‍ സോനകം (24) എന്നിവരാണ് മരിച്ചത്. മോണിക്കയുടെ മകള്‍ ദിയ (4), കേശവിന്റെ മകള്‍ യുവാന്ഷ് എന്നിവര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നാലുപേര്‍ മരണപ്പെടുകയായിരുന്നു. മാതാപിതാക്കളെ കാണാന്‍ എത്തിയപ്പോഴാണ് മോണിക്കയും മകളും അപകടത്തില്‍പ്പെട്ടത്.








