ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് എവിടെ?; ഉത്തരം കണ്ടെത്താനാവാതെ പൊലീസും കുടുംബവും

കാസര്‍കോട്: ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന്‌ പോയതിന് ശേഷം കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല. കുമ്പള, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടനാട് ,ശാന്തി നിലയം ക്വാര്‍ട്ടേഴ്‌സിലെ എകെ സന്തോഷി (28)നെയാണ് കാണാതായത്. ജൂണ്‍ 13ന് രാവിലെ ഏഴു മണിക്ക് മംഗ്‌ളൂരു, തെക്കോട്ടു പണിക്കു പോകുന്നുവെന്ന് പറഞ്ഞാണ് സന്തോഷ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാൽ തിരിച്ചെത്തിയില്ല.
വീട്ടുകാര്‍ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സഹോദരനെ കാണാനില്ലെന്നു കാണിച്ച് സഹോദരി സെപ്തംബര്‍ 23ന് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സന്തോഷിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04998213037 എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കണമെന്ന് കുമ്പള പൊലീസ് പറഞ്ഞു. അതേ സമയം കാണാതായ മകനെയും കാത്ത് ഉള്ളുരുകി , കണ്ണീരൊഴുക്കി കാത്തിരിക്കുകയാണ് വീട്ടുകാര്‍

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page