ദേശീയപാതയിൽ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്നു
കാഞ്ഞങ്ങാട് : ദേശീയപാതയിൽ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന വഴിയിൽ നിലനിൽക്കുന്ന ഗതാഗത പ്രശ്നങ്ങൾക്കും അനുബന്ധ ബുദ്ധിമുട്ടുകൾക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി എംഎൽഎ ഗോവിന്ദൻ പള്ളികാപ്പിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. യോഗത്തിന് മുന്നോടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദേശീയപാതയിൽ സ്ഥലപരിശോധന നടത്തി. ആശുപത്രിയിലേക്കുള്ള പ്രവേശനത്തിന് നിലവിലുള്ള തടസ്സങ്ങൾ, വാഹന ഗതാഗതത്തിലെ പ്രയാസങ്ങൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ പരിശോധിച്ചു. ജില്ലാ ആശുപത്രിയിലേക്ക് രോഗികൾക്കും ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സുഗമമായി എത്തിച്ചേരാൻ …