ചെറുവത്തൂര്‍: 1,30,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന യുവാവിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ചീമേനി പൊലീസ് കേസെടുത്തു. കണ്ണൂര്‍ വെള്ളൂര്‍ സ്വദേശി തമ്പുരാന്‍ വളപ്പില്‍ മോഹന്‍ലാലിന്റെ പരാതിയില്‍ കൊടക്കാട് സ്വദേശികളായ ടിവി പ്രസീത, ടിവി ശ്രീജ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ ഏഴിന് കൊടക്കാട് വലിയപൊയിലില്‍ വച്ചാണ് യുവതികള്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.







