സൂര്യ കൃഷ്ണ മൂർത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്‌മയുടെ അമരക്കാരൻ

തിരുവനന്തപുരം: പ്രമുഖ  സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസ്സായിരുന്നു. ബുധനാഴ്ച
വൈകുന്നേരം  തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായ അദ്ദേഹം രണ്ടാഴ്ചയായി അത്യാസന്ന നിലയിലായിരുന്നു.
മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം.
കലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനായിരുന്നു.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ   വർഷം തോറും ഒക്ടോബറിൽ നടത്തിയിരുന്ന സൂര്യാ ഫെസ്റ്റിവൽ കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തെ അദ്ഭുതങ്ങളിലൊന്നായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ കലാമേലകളിൽ ഒന്നായിരുന്നു സൂര്യ ഫെസ്റ്റിവൽ. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള, പ്രശസ്തർ അടക്കമുള്ള കലാകാരന്മാർ സൂര്യയുടെ വേദിയിലെത്തിയിരുന്നു. യേശുദാസ് തുടർച്ചയായി 40 വർഷം സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി വേദിയിൽ എത്തിയിട്ടുണ്ട്. ശോഭന അടക്കമുള്ള ഇന്ത്യൻ സിനിമയിലെ പ്രതിഭകൾ സൂര്യ ഫെസ്റ്റിവലിന് വേണ്ടി സഹകരിച്ചു. ഐഎസ്ആർഒയിൽ എൻജിനിയർ ആയിരുന്നു.  ജോലി രാജി വച്ച ശേഷമാണ് മുഴുവൻ സമയ കലാപ്രവർത്തകനായത്. കേരള സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും സമഗ്രസംഭാവനയ്ക്ക് പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്കാരവും അടക്കമുള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ടി. നടരാജപിള്ളയുടെയും  ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തക സി. സരസ്വതി അമ്മയുടെയും മകനാണ്. 1951 ഏപ്രിൽ 11–ന് കോട്ടയത്താണ് ജനനം. നടരാജ കൃഷ്ണമൂർത്തി എന്നാണ് ഔദ്യോഗിക പേര്. പിന്നീടത് സൂര്യ കൃഷ്ണമൂർത്തി എന്നായി. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളജ്, കൊല്ലം ടികെഎം എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1971 ൽ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയശേഷം 72–ൽ ഐഎസ്ആർഒയിൽ ചേർന്നു. 1999–ൽ സ്വയം വിരമിച്ച് പൂർണസമയ കലാപ്രവർത്തകനായി. നാടകങ്ങൾ എഴുതി  സംവിധാനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page