പിക്കപ്പ് വാനുമായി എത്തി കവര്‍ച്ച; ബളാംതോട് കെ.എസ്.ഇ.ബി ഓഫീസില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ സ്‌ക്രാപ്പ് വയറുകള്‍ കടത്തി

കാസര്‍കോട്: ബളാംതോട് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന് മുന്‍വശം സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന സ്‌ക്രാപ്പ് വയറുകള്‍ മോഷണം പോയി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.25 ഓടെയാണ് സംഭവം. അസി.എഞ്ചീനിയര്‍ ഒവി വിഷ്ണുവിന്റെ പരാതിയില്‍ രാജപുരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിക്കപ്പ് വാനുമായാണ് മോഷ്ടക്കാള്‍ എത്തിയതെന്ന് സംശയിക്കുന്നു. സ്‌റ്റോര്‍ യാര്‍ഡിലെ 950 കിലോ തൂക്കമുള്ള അലുമിനിയം കോര്‍ സ്റ്റീല്‍ റീഇന്‍ഫോഴ്‌സ്ഡ് വയറുകളാണ് കടത്തിയത്. ശബ്ദം കേട്ട് ജീവനക്കാരന്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ വാഹനം മുന്നോട്ടെടുത്ത് പെട്ടെന്ന് ഓടിച്ചുപോവുകയായിരുന്നു. ആറോളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അവര്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും ജീവനക്കാരന്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page