കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ സമസ്തയുടെ പുതിയ ജനറല്‍ സെക്രട്ടറി, എം.ടി അബ്ദുല്ല മുസ്ലിയാര്‍ ട്രഷറര്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കൊയ്യോട് പി പി ഉമര്‍ മുസ്ലിയാരെ തിരഞ്ഞെടുത്തു. പൊഫ.കെ ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട് ഉമര്‍ മുസ്ലിയാരെ തിരഞ്ഞെടുത്തത്. നിലവില്‍ ട്രഷററായിരുന്ന കൊയ്യോട് ഉമര്‍ മുസ്ലിയാരുടെ ഒഴിവിലേക്ക് എംടി അബ്ദുല്ല മുസ്ലിയാരെ ട്രഷററായി തിരഞ്ഞെടുത്തു. ബുധനാഴ്ച കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റുമാരായി എവി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍ എന്നിവരേയും ജോയിന്റ് സെക്രട്ടറിയായി ഹൈദര്‍ ഫൈസി പനങ്ങാങ്ങര എന്നിവരേയും തിരഞ്ഞെടുത്തു. സമസ്തയുടെ കാര്യങ്ങള്‍ കൂടിയാലോചിക്കാന്‍ കൂടിയാലോചന സമിതി രൂപീകരിച്ചു. ഫത്വ കമ്മിറ്റി പുനസംഘടിപ്പിച്ചിട്ടുണ്ട്. ജിഫ്ര മുത്തുകോയ തങ്ങള്‍(ചെയര്‍മാന്‍), എംടി അബ്ദുല്ല മുസിലിയാര്‍, പിപി ഉമര്‍ മുസിലിയാര്‍, പികെ മൂസക്കുട്ടി ഹസ്‌റത്ത്, ഡോ.സികെ അബ്ദുല്‍ റഹ്‌മാന്‍ ഫൈസി, അബ്ദുല്‍ ഖഫൂര്‍ അന്‍വരി എന്നിവരാണ് കമ്മിറ്റിയിലുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page