സംസ്ഥാന സ്കൂൾ ഗെയിംസ് രണ്ടാം ഗ്രൂപ്പ്മത്സരങ്ങൾ: ആൺകുട്ടികളുടെ സീനിയർ കബഡിയിൽ ആതിഥേയരായ കാസർകോട് ജില്ല ടീം കിരീടം ചൂടി

തൃക്കരിപ്പൂർ: സംസ്ഥാന സ്കൂൾ ഗെയിംസിലെ സമാപനദിവസം നടന്ന അവസാന ഇനമായ ആൺകുട്ടികളുടെ സീനിയർ കബഡിയിൽ ആതിഥേയരായ കാസർകോട് ജില്ല കിരീടം ചൂടി. ഫൈനലിൽകോഴിക്കോട് ജില്ലയെയാണ് പരാജയപ്പെടുത്തിയത്. മലപ്പുറം ജില്ല മൂന്നാം സ്ഥാനം നേടി. കബഡിയിൽകാസർഗോഡിൻ്റെഎം. ശ്രീരാഗിനെ മികച്ച താരമായും കോഴിക്കോടിൻ്റെ ഡി.എൽ. ഹരിദേവിനെ പ്രൊമിസിങ്ങ് താരമായും തിരഞ്ഞെടുത്തു.സീനിയർ പെൺകുട്ടികളിൽ തൃശൂർ ജില്ല ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി. മികച്ച താരമായി തൃശൂരിൻ്റെ കെ.എസ്. സാന്ദ്രയും പ്രൊമിസിങ്ങ് താരമായി …

കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം: കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻമേരി മാത്യു (40) എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം, എംബാം ചെയ്യൽ, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയിരുന്നു. വിമാനത്താവളത്തിൽനിന്ന് ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിച്ച ശേഷം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും. …

ഇന്നത്തെ പ്രധാന വാർത്തകൾ

​​സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിഭാഗം നടത്തിയ ആക്രമണങ്ങളെ അറബ് ലീഗും അറബ് പാർലമെന്റും കടുപ്പത്തിൽ അപലപിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് പേർഷ്യൻ ഉൾക്കടലിലെ പ്രധാന വാതക-എണ്ണ ഗതാഗത പാതയായ ഹൊർമൂസ്, ചെങ്കടൽ പാതകൾ എന്നിവയിലെ കപ്പൽ ഗതാഗതത്തിന് നിയന്ത്രണങ്ങളും തടസ്സങ്ങളും തുടരുകയാണ്. സൗദി അറേബ്യയുടെ പ്രധാന എണ്ണ/ഗ്യാസ് ബൈപാസ് റൂട്ടായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ആഗോള ഇന്ധന വിപണിയിൽ വിലയിൽ ചാഞ്ചാട്ടങ്ങൾ ദൃശ്യമായിട്ടുണ്ട്. ​ഗാർഹിക എൽ.പി.ജി വിതരണത്തിലെ പുതിയ മാറ്റങ്ങൾ.​ഇ-കെവൈസി നിർബന്ധം: …

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാതായി, രക്ഷാപ്രവർത്തനം രാവിലെ തുടരും, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾ മരിച്ചു.കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. സംഗീത അരുള്‍ലാല്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പെരിങ്ങുളം ചേലക്കാട്ട് വീട്ടില്‍ ജോസഫ് (80) ആണ് മരിച്ചത്. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു, നാലുപേരെ കാണാനില്ല. കനത്ത മഴയെ തുടർന്ന് ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് …