കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ ആല്‍മരം; അധികൃതര്‍ക്ക് അതുമൊരു തണല്‍

കാസര്‍കോട്: കോടികള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുകയും മുനിസിപ്പാലിറ്റിക്ക് മാസന്തോറും കോടികളുടെ വരുമാനമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് അപകടനിലയിലേക്ക് നീങ്ങുന്നു. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകള്‍ നിലയുടെ സണ്‍ഷേഡിനോട് ചേര്‍ന്ന് ആല്‍മരം വീണ്ടും തഴച്ച് വളരുന്നു. കഴിഞ്ഞ 10വര്‍ഷത്തിലധികമായി ഇതേ സ്ഥലത്ത് ആല്‍മരം വളര്‍ന്ന് പന്തലിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അത് ചിത്രം സഹിതം കാരവല്‍ പ്രസിദ്ധീകരിച്ചിരുന്നു. പത്രവാര്‍ത്തക്ക് പിന്നാലെ മുനിസിപ്പാലിറ്റി മരം അതിന്റെ ചുവട്ടില്‍ വച്ച് വെട്ടിമാറ്റുകയും ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ വെട്ടിമാറ്റുന്ന മരത്തിന്റെ ചുവട്ടില്‍ നിന്നാണ് മരം വീണ്ടും പൊട്ടി വളരുന്നത്.
സാധാരണ കോണ്‍ക്രീറ്റിനും സിമന്റിനും ഉള്ളില്‍ മരത്തിന്റെ വേരുകള്‍ക്ക് കയറാന്‍ കഴിയാത്തതാണ്. എന്നാല്‍ നിര്‍മ്മാണത്തിലെ തരികിടയാണ് കോണ്‍ക്രീറ്റിനും തേച്ച സിമന്റിനുമുളളില്‍ മരത്തിന്റെ വേര് ഇറങ്ങാന്‍ കാരണമെന്നു സംശയിക്കുന്നു. കോണ്‍ക്രീറ്റിലൂടെ ഭിത്തിയിലിറങ്ങിയ ആല്‍മരത്തിന്റെ വേരുകള്‍ മൂലം ഭിത്തിക്ക് നാശം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
മരം പൂര്‍ണ്ണമായും നീക്കം ചെയ്തില്ലെങ്കില്‍ അത് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന് അപകടമായേക്കാമെന്ന് ആശങ്കയുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

ആരോട് പറയാൻ….
പേരിന് എന്തങ്കിലും കാട്ടിക്കൂട്ടും.. പിന്നെ ടാറ്റാ ബായ് ബായ്

RELATED NEWS
Scroll to top

You cannot copy content of this page