ചായ്യോത്ത്: റിട്ട: പ്രധാനാധ്യാപകന്‍ ചായ്യോത്തെ കെ.വി.കുഞ്ഞമ്പു മാസ്റ്റര്‍ (85) അന്തരിച്ചു. കുമ്പളപ്പള്ളി ശ്രീ കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എ യു പി സ്‌ക്കുള്‍, ചെറിയാക്കര ജിഎല്‍ പി സ്‌ക്കൂള്‍, കാലിച്ചാനടുക്കം ജിയുപിസ്‌കൂള്‍, ചായ്യോത്ത് ജി എച്ച് എസ് എസ്, മലപ്പച്ചേരി ജി എല്‍ പി സ്‌കൂള്‍, തയ്യേനി ജി എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പരപ്പ ബ്ലോക്ക് സെക്രട്ടറി. ജില്ലാക്കമ്മറ്റിയംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: എ. സി.രാജകുമാരി അമ്മ. മക്കള്‍: അനില്‍കുമാര്‍ (ഡ്രൈവര്‍), സുരേഷ് ബാബു (ഇന്‍ഡസ് ബേങ്ക് സെക്യൂരിറ്റി കാഞ്ഞങ്ങാട്), അനീഷ് മോഹന്‍ (ദുബൈ). മരുമക്കള്‍: പ്രതിഭ (കയ്യൂര്‍), ശ്രീജ (കരിവേടകം), സൗമ്യ (ചായ്യോത്ത്).
സഹോദരങള്‍: വി.കെ. നളിനിയമ്മ (തൃക്കരിപ്പൂര്‍), കെ.ഗോപാലന്‍ നായര്‍ പയ്യന്നൂര്‍ (റിട്ട: എക്‌സൈസ് ഇസ്‌പെക്ടര്‍), അഡ്വ.കെ. കേളു നായര്‍ (കാഞ്ഞങ്ങാട്), വി.കെ.ബാലാമണിയമ്മ (മുഴക്കോത്ത്), കെ.കുഞ്ഞിക്കണ്ണന്‍ നായര്‍ (കയ്യൂര്‍), പരേതനായ കെ.വി.കുഞ്ഞിരാമന്‍ നായര്‍ (കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്).







