ജോഡ്കല്ലിലെ അനധികൃത നിര്‍മ്മാണം; കെട്ടിടം പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

കുമ്പള: മംഗല്‍പാടി പഞ്ചായത്തിലെ ജോഡ്കല്ലില്‍ മരാമത്ത് സ്ഥലത്ത് നിര്‍മ്മിച്ച അനധികൃത കെട്ടിടം പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ബന്ധപ്പെട്ട അധികൃതരോട് നിര്‍ദ്ദേശിച്ചു.
ഉപ്പള, കന്യാന റോഡിലെ ബേക്കൂര്‍ വില്ലേജില്‍പ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നെന്ന യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദിന്റെ പരാതിയിലാണ് കോടതി ഉത്തരവ്.
വില്ലേജിലെ 8/121 സര്‍വ്വേ നമ്പറില്‍ പെട്ട സ്ഥലത്ത് നിയമവിരുദ്ധ കയ്യേറ്റം നടക്കുന്നു എന്നായിരുന്നു പരാതി.
ജോഡ്ക്കല്‍ ഗ്രാമീണ്‍ ബാങ്കിനു സമീപമുള്ള പുറമ്പോക്ക് ഭൂമിയില്‍ സ്ഥിരം നിര്‍മ്മാണം നടക്കുന്നെന്ന് പരാതിയില്‍ പറഞ്ഞു. നിര്‍മ്മാണം തടഞ്ഞുകൊണ്ട് ജൂലൈ 22ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം തുടരുകയായിരുന്നു എന്ന് കൂട്ടിച്ചേര്‍ത്തു.
റവന്യൂ സെക്രട്ടറി, ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, മരാമത്ത് എക്‌സി. എന്‍ജിനീയര്‍, അസി. എഞ്ചിനീയര്‍, മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി, കുമ്പള ഇന്‍സ്‌പെക്ടര്‍, ജോഡ്കല്‍ സേവാഭാരതി എന്നിവരാണ് എതിര്‍കക്ഷികള്‍. സെപ്റ്റംബര്‍ 16ന് നല്‍കിയ പരാതിയില്‍ അന്ന് തന്നെ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചന ഉള്ളതായി പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page